22 September Friday

താമാനിക്കരയിൽ 
കുട്ടിക്കൊരു വീടിന് കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

കെഎസ്-ടിഎ ഷൊർണൂർ സബ് ജില്ല കമ്മിറ്റി നിർമിച്ചു നൽകുന്ന "കുട്ടിക്കൊരു വീടിന് ’ കല്ലിട്ടശേഷം നടന്ന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

പട്ടാമ്പി
കെഎസ്ടിഎ ഷൊർണൂർ ഉപജില്ലാ കമ്മിറ്റി നിർമിക്കുന്ന "കുട്ടിക്കൊരു വീടിന്‌’ ഓങ്ങല്ലൂർ കള്ളാടിപ്പറ്റ താമാനിക്കരയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു കല്ലിട്ടു. സിപിഐ എം ഓങ്ങല്ലൂർ ലോക്കൽ സെക്രട്ടറി എം ആർ ജയശങ്കർ അധ്യക്ഷനായി. 
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ പി വിനയകുമാർ, ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം ആർ മഹേഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ്, ഓങ്ങല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി രജീഷ്, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ടി ജയപ്രകാശ്, വൈസ് പ്രസിഡന്റ് പി ബാലകൃഷ്ണൻ, കുട്ടിക്കൊരു വീട് കൺവീനർ എം ഗീത, ഉപജില്ലാ സെക്രട്ടറി എം ശിവദാസൻ എന്നിവർ സംസാരിച്ചു. കുട്ടിക്കൊരു വീടിനായി അധ്യാപക ദമ്പതികളായ കെ പി സുകുമാരൻ, ആർ ഗീതാകുമാരി എന്നിവർ നൽകിയ ധനസഹായം ഉപജില്ലാ കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top