12 November Tuesday
സൗരോർജവേലി തകർത്തു

കാട്ടാനക്കൂട്ടം ഏത്തവാഴ കൃഷി നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

കാട്ടാനക്കൂട്ടം നശിപ്പിച്ച ഏത്തവാഴത്തോട്ടത്തിൽ മണികണ്ഠൻ

മറയൂർ
കാന്തല്ലൂർ പഞ്ചായത്തിലെ ഇടക്കടവ് മേഖല കാട്ടാനക്കൂട്ടത്തിന്റെ പിടിയിൽ. മൂന്നുമാസമായി ഇവിടെ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം ജനത്തെ ഭീതിയിലാഴ‌്ത്തുന്നതോടൊപ്പം ലക്ഷക്കണക്കിന‌് രൂപയുടെ കൃഷിനാശമാണ് വരുത്തുന്നത്. വെള്ളിയാഴ്ച രാത്രിയോടെ ഇടക്കടവ് സ്വദേശി വിജയകുമാറിന്റെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന സൗരോർജ വേലി തകർത്തും കൃഷിവകുപ്പ് സ്ഥാപിച്ച തേനീച്ച കൂടും പ്രതിരോധിച്ചുമാണ് കാട്ടാനക്കൂട്ടം കൃഷിയിടത്തിൽ ഇറങ്ങിയത്. നൂറുകണക്കിന് ഏത്തവാഴകൾ നശിപ്പിച്ചു. ഇടക്കടവ് സ്വദേശി മണികണ്ഠൻ പാട്ടത്തിനെടുത്ത‌് കൃഷി ചെയ്ത ഏത്തവാഴകളാണ് നശിപ്പിച്ചത്. 
 1100 ഏത്തവാഴകളാണ് കൃഷി ചെയ്തത്. ഇതിൽ നൂറിലധികം വാഴകൾ വെള്ളിയാഴ്ച രാത്രി നശിപ്പിച്ചു. അഞ്ച് ഏക്കർ പുൽകൃഷിയിടം പണയപ്പെടുത്തി കിട്ടിയ പണം കൊണ്ടാണ് മണികണ്ഠൻ വാഴക്കൃഷി ആരംഭിച്ചത്. തുടർച്ചയായിട്ടുള്ള കാട്ടാന ആക്രമണത്തിൽ കർഷകർ ദുരിതത്തിലായിരിക്കുകയാണ്. 
 
 
പ്രധാന വാർത്തകൾ
 Top