18 June Friday
വാക്‌സിൻ ആദ്യഡോസ്

പാചക വാതക വിതരണ
തൊഴിലാളികൾക്ക്‌ പരിഗണന വേണം

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021
ചാവക്കാട്
 കോവിഡ്   വ്യാപനം  രൂക്ഷമായ സാഹചര്യത്തിൽ ജോലി ചെയ്യുന്ന പാചക വാതക വിതരണ തൊഴിലാളികൾക്കിടയിലെ ആശങ്കയകറ്റാൻ നടപടി സ്വീകരിക്കണമെന്ന് 
ഓൾ കേരള ഗ്യാസ് ഏജൻസി തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി.  വാക്‌സിന്റെ ആദ്യഡോസ് കിട്ടുന്നതിനായി തൊഴിലാളികൾക്ക് പ്രഥമ പരിഗണന നൽകണമെന്ന് കാണിച്ച്   കലക്ടർക്ക് നിവേദനം നൽകിയിരുന്നെങ്കിലും   നൽകിയിട്ടില്ല. ചാവക്കാട് മേഖലയിലെ ഗ്യാസ് ഏജൻസിയിലെ മൂന്ന് തൊഴിലാളികൾക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഏജൻസി അടച്ചിടേണ്ട സ്ഥിതിയിലാണ്. ലോക്ക് ഡൗൺ കാലമായതിനാൽ ഈ മേഖലയിലെ തൊഴിലാളികൾക്ക് ജോലിക്ക് വരുമ്പോഴും പോകുമ്പോഴും പൊലീസിൽനിന്നും ആക്ഷേപം നേരിടേണ്ടി വരുന്നു. കണ്ടെയ്ൻമെന്റ് സോണുകളിലുൾപ്പെടെ വീടുകളിൽ ഗ്യാസ് വിതരണം ചെയ്യാൻ പൊലീസ് അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്.  ആരോഗ്യ   പ്രവർത്തകർക്ക് നൽകുന്ന തരത്തിലുള്ള പരിഗണനയിൽ കോവിഡ് വാക്സിനേഷനും മറ്റു ചികിത്സാ പരിഗണനകളും ലഭ്യമാക്കണമെന്നും ലോക് ഡൗൺ കാലത്ത് വീടുകളിൽ അത്യാവശ്യമായ പാചക വാതകം എത്തിക്കുന്നതിൽ അധികാരികളുടെ ഭാഗത്തുനിന്നും നിഷേധാത്മകമായ നിലപാട് തുടരുകയാണെങ്കിൽ വിതരണം നിർത്തിവയ്‌ക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും ജില്ലാ പ്രസിഡന്റ്‌ യു പി ജോസഫ്,  സെക്രട്ടറി എൻ കെ അക്ബർ എന്നിവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top