28 February Sunday

നെടുമങ്ങാട്ട് ജില്ലാ പോക്സോ കോടതി പ്രവർത്തനമാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 10, 2021
നെടുമങ്ങാട്ട് ജില്ലാ പോക്സോ കോടതി പ്രവർത്തനമാരംഭിച്ചു 
നെടുമങ്ങാട് 
ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) ജില്ലാ കോടതി നെടുമങ്ങാട് കേരള ഹൈക്കോടതി സീനിയർ ജഡ്ജി എ എം ഷഫീക്ക് ഉദ്‌ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ ബാബു അധ്യക്ഷനായി. അടൂർ പ്രകാശ് എംപി, സി ദിവാകരൻ എംഎൽഎ, തിരുവനന്തപുരം സിജെഎം ജയകൃഷ്ണൻ, നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ സി എസ് ശ്രീജ, മുൻ നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വാർഡ് കൗൺസിലർ വിനോദിനി, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എം തുളസിദാസ്, നഗരസഭാ സെക്രട്ടറി ഷെറി എന്നിവർ സംസാരിച്ചു. 
നെടുമങ്ങാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കോലിയക്കോട് മോഹൻ കുമാർ സ്വാഗതവും കുടുംബ കോടതി ജഡ്ജ് ജെ നാസർ നന്ദിയും പറഞ്ഞു. 
നെടുമങ്ങാട് കോടതി സമുച്ചയത്തിൽ സജ്ജമാക്കിയ മീഡിയേഷൻ ഹാൾ ഉദ്‌ഘാടനവും എ എം ഷഫീക്ക് നിർവഹിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top