19 November Tuesday

അയോധ്യ വിധി: സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
തിരുവനന്തപുരം 
അയോധ്യ കേസിൽ വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ  മത സ്‌പർധയും സാമുദായിക സംഘർഷവും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശം പരത്തുന്നവർക്കെതിരെ  പൊലീസ് കർശന നടപടിയെടുക്കും.  ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ഇതിനുള്ള നിർദേശം പൊലീസിന്റെ എല്ലാ വിഭാഗത്തിനും നൽകി. സാമൂഹ്യ മാധ്യമങ്ങളിലെ എല്ലാതരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പൊലീസിന്റെ സൈബർ സെൽ, സൈബർഡോം, സൈബർ പൊലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും.
പ്രധാന വാർത്തകൾ
 Top