29 September Tuesday

ഐങ്ങോത്ത‌് തുടിക്കുന്നു അശോകന്റെ സ‌്മരണ

സ്വന്തം ലേഖകൻUpdated: Saturday Nov 9, 2019

കലോത്സവത്തിന്റെ പ്രധാന വേദിയൊരുങ്ങുന്ന ഐങ്ങോത്തെ സർക്കസ‌് മൈതാനിയിൽ നാട്ടുകാരായ കലാസാംസ‌്കാരിക പ്രവർത്തകരുടെ സംഗമം

കാഞ്ഞങ്ങാട‌്
അശോകന്റെ സ‌്മരണയിൽ ഐങ്ങോത്ത‌് ഗ്രാമം. അപകടത്തിൽ മരിച്ച പ്രിയപ്പെട്ട കബഡി താരമായിരുന്നു കെ അശോകൻ. അറുപതാമത‌് കേരള സ‌്കൂൾ കലോത്സവത്തിനു മുഖ്യവേദിയായി തെരഞ്ഞെടുത്ത ഐങ്ങോത്ത‌് ഗ്രാമവാസികളുടെ നൊമ്പരമാണ‌് ഈ ചെറുപ്പക്കാരൻ. കാഞ്ഞങ്ങാട്ടെ ആദ്യത്തെ നെല്ലുകുത്ത‌് മില്ലുണ്ടായതും നമ്പ്യാർ പീടികയെന്ന ആദ്യത്തെ അനാദിക്കടയും രാമച്ചന്റെ കട എന്ന ചായപ്പീടിയുമെല്ലാം ഇവരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്നു.   നാടകവും കബഡിയുമാണ‌് ഈ  നാട്ടുകൂട്ടായ‌്മയുടെ ശക്തിയും ചൈതന്യവും. സർക്കസ്സും പ്രദർശനവുമായി എന്നും ജനനിബിഡമാണ‌് ഐങ്ങോത്തെ മൈതാനം. സ്ഥിരമായി സർക്കസ‌് നടക്കുന്നതിനാൽ സർക്കസ‌് മൈതാനമെന്നും ഇതിനെ വിളിക്കും. മൈതാനത്തിന്റെ ഭാഗമായി മൂന്നു വിള നെൽകൃഷി ചെയ്യുന്ന സ്ഥലംകൂടിയുണ്ടായിരുന്നു. ചൂളിയിൽ കല്യാണി,  കൃഷ‌്ണൻ, പാറ്റ, മാധവി, കുഞ്ഞിരാമൻ, കൊട്ടൻ എന്നിവരുടെ കുടുംബസ്വത്തായിരുന്നു ഈ സ്ഥലം.  കുറേശ്ശെയായി വിറ്റു പോയ ഇന്ന‌് പരവനടുക്കത്തെ ചന്ദ്രന്റെ കൈയിലാണ‌് സ്ഥലം. . അഞ്ചേക്കർ വിസ‌്തൃതിയുണ്ട‌്.   കടൽ നീങ്ങി കരയായതാണ‌ിത‌് എന്ന‌് കരുതുന്നു. അന്നത്തെ അഴിമുഖത്തിന്റെ  പേര‌് ലോപിച്ചാണ‌് ഐങ്ങോത്തായത‌്. 
നിത്യാനന്ദ ആർട‌്സ‌്ക്ലബ്ബിന്റെ ഭൂമിയിലെ മാലാഖ എന്ന നാടകമുൾപ്പെടെ നിരവധി നാടകങ്ങൾക്ക‌് അരങ്ങും അണിയറയുമായത‌് ഇവിടെ.  അഭിനയരംഗത്തു നിറഞ്ഞു നിന്ന എ കുമാരൻ, കുഞ്ഞിക്കണ്ണൻ നായർ, കുമാരൻ കുഞ്ഞിപ്പീടിക, പി ദാമോദരൻ, ബാലകൃഷ‌്ണൻ, ദാമോദരൻ, പി കെ മണിയാണി, വി വി നാരായണൻ, ചന്തൻ വൈദ്യർ, ബാലകൃഷ‌്ണൻ നായർ എന്നിവരൊക്കെ   സാംസ‌്കാരിക മേഖലയെ ത്രസിപ്പിച്ചവരായിരുന്നു. പഴയകാല കഥകളുമായി പഴയ തലമുറയും പുതിയ തലമുറയും ഈ കളിമൈതാനത്ത‌് ഒന്നിച്ചു ചേർന്നു. കേളു നമ്പ്യാരുടെ ശിക്ഷണത്തിൽ നടന്ന ചരടുകുത്തി കോൽക്കളിയും  അതിനെല്ലാം സംഘാടകരായി നിന്ന ന്യൂ ചലഞ്ചേഴുസ‌്  ക്ലബ്ബും അവരുടെ  ഭൂതവും വർത്തമാനവും കരുപ്പിടിപ്പിക്കുന്നതിൽ  ഒന്നാമതായി. പുരോഗമന വേദിയുടെ മുൻതലമുറയായിരുന്നു ഈ കലാസമിതി. ജന്മി വിരുദ്ധ പേരാട്ടങ്ങളുടെ മുൻനിരയിൽനിന്ന വളപ്പിൽ രാമനാണ‌് ഇന്നാട്ടിൽ കമ്യൂണസ‌്റ്റ‌് ‐ കർഷക പ്രസ്ഥാനത്തിന‌് അടിത്തറയിട്ടത‌്.   എല്ലാ തലമുറയിലും പെട്ടവർ ഈ മൈതാനത്ത‌് പന്തൽ കാൽനാട്ടുന്നതിന്റെ മുന്നോടിയായി ഒത്തു ചേർന്നു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top