26 September Saturday

കോവിഡ്‌ ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

 ആലപ്പുഴ

ജില്ലയിലെ കോവിഡ് കണക്കുകളിൽ വൻവർധന. ശനിയാഴ്‌ച 168 പുതിയ രോ​ഗികളുണ്ടായി. 134 ഉം സമ്പർക്കമാണ്‌. തുടർച്ചയായ ആറ്‌ ദിവസത്തിൽ നൂറുകടക്കുന്നത് നാലാം തവണ. വ്യാഴാഴ്‌ച 99 പേർക്ക് രോഗമുണ്ടായിരുന്നു. 101, 126, 108, 60 എന്നിങ്ങനെയാണ് മറ്റ് ദിവസങ്ങളിലെ കണക്ക്. ചൊവ്വാഴ്‌ച സ്ഥിരീകരിച്ച 126 ആയിരുന്നു ഇതുവരെയുള്ള ഉയർന്ന എണ്ണം. ഒരുദിവസം നൂറിലധികം രോ​ഗികളുണ്ടാകുന്നത് ഏഴാം തവണയാണ്. ആ​ഗസ്‌തിൽ എട്ട് ദിവസം പിന്നിടുമ്പോൾ രോ​ഗികളുടെ എണ്ണം 756 ആയി. 440 പേരുടെ പരിശോധനാഫലം നെ​ഗറ്റീവായി. 592 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചു. ജില്ലയിൽ രോ​ഗികൾ 2481 ആയി. ഇതിൽ 1329 സമ്പർക്കബാധയാണ്‌. 1422 പേരുടെ പരിശോധനാഫലം നെ​ഗറ്റീവാണ്‌.  ആകെ 1019 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 
ശനിയാഴ്‌ച കോവിഡ‍് സ്ഥിരീകരിച്ചവരിൽ സമ്പർക്ക രോ​ഗികൾക്ക് പുറമേ 13 പേർ വിദേശത്തുനിന്നെത്തിയതാണ്. 18 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നുമെത്തി. മൂന്ന് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണവും ശനിയാഴ്‌ച സ്ഥിരീകരിച്ചു. കടക്കരപ്പള്ളി മാടവന വീട്ടിൽ ജെറിൻ ജോർജ് (30) ആണ് മരിച്ചത്. നെ​ഗറ്റീവായതിൽ 71 പേർ സമ്പർക്കത്തിലൂടെ രോ​ഗം വന്നവരാണ്. നാലുപേർ ഐടിബിപി ഉദ്യോ​ഗസ്ഥരാണ്‌. കഴിഞ്ഞദിവസങ്ങളിൽ വലിയതോതിൽ രോ​ഗികളുണ്ടായ ചെട്ടികാട് ശനിയാഴ്‌ച ഒരുകേസ്‌ റിപ്പോർട്ട്‌ ചെയ്‌തു. എന്നാൽ പൂച്ചാക്കലിൽ 17ഉം പുന്നപ്രയിൽ 15ഉം രോ​ഗികളുണ്ട്. 
സമ്പർക്കം
പൂച്ചാക്കൽ (17), പുന്നപ്ര (15), പട്ടണക്കാട് (9), കായംകുളം(9), വയലാർ (9), ആലപ്പുഴ (8), അരൂർ (7), അർത്തുങ്കൽ (7), ചേർത്തല (7), തൈക്കാട്ടുശേരി (6), പാണാവള്ളി (4), അമ്പലപ്പുഴ (4), കഞ്ഞിക്കുഴി (4), കല്ലിശേരി (3), മുഹമ്മ (3), കണിച്ചുകുളങ്ങര (2), പാതിരപ്പള്ളി (2), ഹരിപ്പാട് (2), വളവനാട് (2), അന്ധകാരനഴി (1), ചെട്ടികാട് (1), ചന്തിരൂർ (1), ചെത്തി (1), മുട്ടം (1), പെരിങ്ങാല (1), കുമാരപുരം (1), പുറക്കാട് (1), മണ്ണഞ്ചേരി (1), കാപ്പിൽമേക്ക് (1), കടക്കരപ്പള്ളി (1), പള്ളിത്തോട് (1), മാവേലിക്കര (1), കരിയിലകുളങ്ങര (1). 
രോ​ഗമുക്തർ
സമ്പർക്കത്തിലൂടെ രോ​ഗം സ്ഥിരീകരിച്ചത്‌ 71 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 12 പേർ, വിദേശത്തുനിന്നെത്തിയ 13 പേർ, നാല് ഐടിബിപി ഉദ്യോ​ഗസ്ഥർ.
 നിരീക്ഷണം 6580
ജില്ലയിൽ 6580 പേർ നിരീക്ഷണത്തിലുണ്ട്. ശനിയാഴ്‌ച 257 പേർക്ക് നിരീക്ഷണം നിർദേശിച്ചു.
 626 പേരെ ഒഴിവാക്കി. 960 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 390 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു. 
കണ്ടെയ്‌ൻമെന്റ് സോൺ 
ജില്ലയിൽ മൂന്ന് പ്രദേശങ്ങൾ കൂടി കണ്ടെയ്‌ൻമെന്റ് സോണാക്കി. -പാണാവള്ളി–-5, അരൂർ–- 6, 10 വാർഡുകളാണിത്‌. കോടംതുരുത്ത്, തുറവൂർ പഞ്ചായത്തുകളെ ഒഴിവാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top