10 August Monday

പെരുകുന്നു രോഗവും ഭീതിയും

സ്വന്തം ലേഖകൻUpdated: Thursday Jul 9, 2020

പൂന്തുറ പൊലീസ് സ്റ്റേഷന് മുന്നിൽ കമാൻഡോകൾ ഫെയ്‌സ് ഷീൽഡും കയ്യുറയും ധരിച്ച്‌ അണിനിരന്നപ്പോൾ

തിരുവനന്തപുരം 
അതീവ ഗുരുതരനിലയിലേക്ക്‌ കോവിഡ്‌ ബാധ. രണ്ടു ദിവസത്തിനിടെ 118 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ബുധനാഴ്‌ച മാത്രം 64 പേർ‌ രോഗികളായി. ഇതിൽ 60 ഉം സമ്പർക്കംവഴിയാണ്‌. തീരമേഖലയായ പൂന്തുറയിലേത്‌ സമൂഹ വ്യാപനത്തിനു മുമ്പുള്ള സൂപ്പർ സ്‌പ്രെഡാണെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 
 
പൂന്തുറയിൽ 55 പേരാണ്‌ സമ്പർക്കംവഴി രോഗികളായത്‌. ഇതിൽ നാലു മാസം പ്രായമുള്ള കുഞ്ഞുമുണ്ട്‌. 
 
ജില്ലയിൽ ബുധനാഴ്‌ച 741 പേരാണ്‌ രോഗനിരീക്ഷണത്തിലായത്‌. രോഗലക്ഷണങ്ങളുമായി 94 പേർ ആശുപത്രിയിലായി. 58പേർ ആശുപത്രി വിട്ടു. ആറുപേർക്ക്‌ രോഗം ഭേദമായി. 694 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 664 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചതിൽ 539 ഫലം ലഭിച്ചു. ജില്ലയിൽ 18,762 പേർ വീടുകളിലും 2,104 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലാണ്‌. 335 പേരാണ്‌ ആശുപത്രികളിലുള്ളത്‌. 
 
സമ്പർക്കം വഴി 
പൂന്തുറ സ്വദേശികൾ: 17 കാരി, 53 കാരി, 32 കാരൻ (പൂന്തുറയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്നു), 54 കാരി, 58 കാരി, 31 കാരി, 11 കാരി, 19 കാരൻ (പൂന്തുറ ആയുഷ് ആശുപത്രി വളന്റിയർ), പൂന്തുറ ചെറിയമുട്ടം സ്വദേശിനി 11 കാരി, ചെറിയമുട്ടം സ്വദേശി 46 കാരൻ, 48 കാരി (കുമരിച്ചന്ത, പൂന്തുറ എന്നിവിടങ്ങളിൽനിന്ന്‌ തിരുമലയിൽ മീനെത്തിച്ച്‌ വിൽപ്പന നടത്തുന്നു), 57 കാരൻ, 22 കാരൻ, ചെറിയമുട്ടം സ്വദേശി 50 കാരൻ (ഓട്ടോ ഡ്രൈവർ), 53 കാരൻ (കുമരിച്ചന്ത ചുമട്ടുതൊഴിലാളി), 30 കാരൻ, ചെറിയമുട്ടം സ്വദേശിനി 21 കാരി, 47 കാരി, 38 കാരൻ, 60 കാരി, 28 കാരി, 53 കാരി, 50 കാരി, 56 കാരി, 14 കാരി, 44 കാരൻ (ആയുഷ് ആശുപത്രിയിൽ ഫാർമസിസ്റ്റ്), 12 കാരൻ, ചെറിയമുട്ടം സ്വദേശി (35), 49 കാരൻ, 36 കാരൻ, പൂന്തുറ സ്വദേശി 39 കാരൻ, 51 കാരൻ (ഓട്ടോ ഡ്രൈവർ), 58 കാരി (പൂന്തുറ പൊലീസ് സ്റ്റേഷൻ പരിസരത്ത് മീൻവിൽപ്പന), ചെറിയമുട്ടം സ്വദേശിനി 50 കാരി, 42 കാരൻ (ഓട്ടോ ഡ്രൈവർ), 58 കാരൻ, 63 കാരൻ, 52 കാരൻ, 52 കാരി, 56 കാരൻ, 45 കാരി, പുത്തൻപള്ളി സ്വദേശി 36 കാരൻ (ഓട്ടോ ഡ്രൈവർ, മത്സ്യവിൽപ്പനയും നടത്തുന്നു), 35 കാരൻ, 32 കാരി, മാണിക്യവിളാകം സ്വദേശിനി 2 വയസ്സുകാരി, പൂന്തുറ ചെറിയമുട്ടം സ്വദേശിനി 44 കാരി, മാണിക്യവിളാകം സ്വദേശിനി 50 കാരി (കുമരിച്ചന്തയിൽനിന്ന്‌ കരമനയിൽ മീനെത്തിച്ച് വിൽപ്പന നടത്തുന്നു), നാലുമാസം, 21 കാരി, 27 കാരൻ, പൂന്തുറ, പുതുകാട് സ്വദേശിനി 56 കാരി, പുതുകാട് സ്വദേശി 7 വയസ്സുകാരൻ, 27 കാരൻ, 54 കാരി, ബീമാപള്ളി സ്വദേശി 35 കാരൻ. കൂടാതെ ആര്യനാട് സ്വദേശി 22 കാരൻ, ആര്യനാട് സ്വദേശിനി 54 കാരി (ഹെഡ്‌മാസ്‌റ്റർ), കിടവിളാകം സ്വദേശിനി 33 കാരി, മണക്കാട് സ്വദേശിനി 24 കാരി, മുട്ടത്തറ സ്വദേശി 46 കാരൻ.
 
വിദേശത്തുനിന്നെത്തിയവർ
കന്യാകുമാരി സ്വദേശിനി (46), കന്യാകുമാരി സ്വദേശി (27), തെങ്കാശി സ്വദേശി (35) ഇവർ മൂവരും കുവൈത്തിൽ നിന്നെത്തിയതാണ്‌. ഖത്തറിൽനിന്നെത്തിയ വട്ടപ്പാറ സ്വദേശി (39). 

നിയന്ത്രണത്തിന്‌ കമാൻഡോകളും 
തിരുവനന്തപുരം
പൂന്തുറ ഭാഗത്തുനിന്ന് തമിഴ്‌നാട്ടിലേക്കും തിരിച്ചും ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ സെക്യൂരിറ്റി, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നിവയ്ക്ക് നിർദേശം നൽകി. പൂന്തുറയിൽ ട്രിപ്പിൾ ലോക്ഡൗൺ കർശനമായി നടപ്പാക്കാനും നിർദേശിച്ചതായി ഡിജിപി ലോക്‌നാഥ്‌ ബഹ്‌റ അറിയിച്ചു. 
ഇതിനായി എസ്എപി കമാൻഡന്റ് ഇൻ ചാർജ്‌ എൽ സോളമന്റെ നേതൃത്വത്തിൽ 25 കമാൻഡോകളെ നിയോഗിച്ചു. ഡെപ്യൂട്ടി കമീഷണർ ദിവ്യ വി ഗോപിനാഥ്, അസിസ്റ്റന്റ് കമീഷണർ ഐശ്വര്യ ദോംഗ്രേ എന്നിവർ പൂന്തുറയിലെ പൊലീസ് നടപടികൾക്ക് നേതൃത്വം നൽകും. എഡിജിപി ഡോ. ഷെയ്‌ക്‌ ദെർവഷ് സാഹിബിനാണ്‌ മേൽനോട്ടം.
തിരുവനന്തപുരത്തുനിന്ന്‌ കന്യാകുമാരിയിലേക്കും തിരിച്ചും അതിർത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഉറപ്പാക്കും. തമിഴ്‌നാട് ഡിജിപി ജെ കെ ത്രിപാഠിയുമായി ഇക്കാര്യം സംസാരിച്ച്‌ ഉറപ്പാക്കിയതായി ഡിജിപി അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top