14 April Wednesday
വിറ്റത്‌ പ്രചാരണത്തിന്‌ ഉപയോഗിക്കാതെ പൂഴ്‌ത്തിവച്ചവ

കോൺഗ്രസ്‌ സ്ഥാനാർഥിയുടെ പോസ്‌റ്ററുകൾ ആക്രിക്കടയിൽ തൂക്കിവിറ്റു

സ്വന്തം ലേഖകൻUpdated: Friday Apr 9, 2021

vവട്ടിയൂർക്കാവ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ‍് പ്രചരണത്തിനു തയ്യാറാക്കിയ 
പോസ്റ്റർ നന്തൻകോട്ടെ ആക്രിക്കടയിൽ തൂക്കിവിറ്റ നിലയിൽ

 

 

തിരുവനന്തപുരം

വട്ടിയൂർക്കാവിലെ യുഡിഎഫ്‌ സ്ഥാനാർഥി വീണ എസ്‌ നായരുടെ പ്രചാരണത്തിന്‌ ഉപയോഗിക്കാതെ  പൂഴ്‌ത്തിയ പോസ്‌റ്ററുകൾ ആക്രിക്കടയിൽ വിറ്റനിലയിൽ. നന്ദൻകോട്ടെ വൈഎംആർ ജങ്‌ഷനിലുള്ള ആക്രിക്കടയിലാണ്‌ കോൺഗ്രസുകാർ പോസ്‌റ്ററുകൾ  തൂക്കിവിറ്റത്‌. വ്യാഴാഴ്‌ച പകൽ പതിനൊന്നിനാണ്‌ പോസ്‌റ്ററുകൾ കടയിൽ എത്തിച്ചത്‌. 50 കിലോവരുന്ന പോസ്‌റ്ററുകളാണ്‌ വിറ്റത്‌. കിലോയ്‌ക്ക്‌ പത്ത്‌ രൂപ വീതം കടക്കാരൻ നൽകി. ‘നേമം മോഡൽ’ വോട്ടുകച്ചവടം ഇത്തവണ വട്ടിയൂർക്കാവിൽ നടപ്പാക്കുന്നതായുള്ള തെളിവുകൾ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ പുറത്തുവന്നിരുന്നു. വീണയുടെ സ്ഥാനാർഥിത്വം മുതൽ പ്രചാരണ രംഗത്തെ യുഡിഎഫിന്റെ നിർജീവാവസ്ഥവരെ ബിജെപിയുമായുള്ള കൂട്ടുകെട്ട്‌ വ്യക്തമാക്കിയിരുന്നു. ഈ തെളിവുകളിൽ ഒടുവിലത്തേതാണ്‌ പ്രചാരണത്തിന്‌ ഉപയോഗിക്കാതെ കിലോ കണക്കിന്‌ പോസ്‌റ്ററുകൾ  ആക്രിക്കടയിൽ തൂക്കിവിറ്റ സംഭവം.   പ്രചാരണ രംഗത്തുൾപ്പെടെ യുഡിഎഫ്‌ സജീവമല്ലായിരുന്നു. ‘‘വട്ടിയൂർക്കാവിൽ കോൺഗ്രസിന്റെ സഹായത്തിന്‌ തിരുവനന്തപുരത്ത്‌ ബിജെപിയുടെ പ്രത്യുപകാരം’’ എന്നതായിരുന്നു  ബിജെപിയുമായി ഉണ്ടാക്കിയ ഡീൽ. പോസ്‌റ്റർ സംഭവത്തിൽ വീണ പ്രതികരിച്ചിട്ടില്ല. അന്വേഷിക്കാൻ  ഡിസിസി ഭാരവാഹിയെ പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ചുമതലപ്പെടുത്തി. സംഭവം കെപിസിസി പ്രസിഡന്റിനെ  അറിയിച്ചു. കോൺഗ്രസുകാർക്ക്‌ പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top