14 April Wednesday

എസ്എസ്എല്‍സി പരീക്ഷ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

ഇല്ലില്ല ഒന്നും തെറ്റിയിട്ടില്ല... എസ്എസ്എൽസി പരീക്ഷയിൽ ആദ്യദിനം നടന്ന മലയാളം പരീക്ഷയുടെ ചോദ്യപ്പേപ്പർ വിശകലനം ചെയ്തു സ്‌കൂളിന് പുറത്തേക്ക് വരുന്ന വിദ്യാർഥിനികൾ. 
പത്തനംതിട്ട മർത്തോമാ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നുള്ള ദൃശ്യം

 പത്തനംതിട്ട
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു. ജില്ലയിൽ 168 പരീക്ഷാ കേന്ദ്രങ്ങളിലായി ആകെ 10369 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. 5401 ആൺകുട്ടികളും 4968 പെൺകുട്ടികളും ഉൾപ്പെടുന്നു. ഇതിൽ എസ് സി  വിഭാഗത്തിൽ 2025 വിദ്യാർഥികളും എസ്ടി വിഭാഗത്തിൽ 98 കുട്ടികളുമുണ്ട്.

കോവിഡ്‌ മാനദണ്ഡങ്ങളുടെ ഭാഗമായി ഒരു ബഞ്ചിൽ രണ്ട് കുട്ടികളാണ് ഇരിക്കുന്നത്. ഒരു ക്ലാസ്‌ മുറിയിൽ പരമാവധി 20 കുട്ടികളെ മാത്രമാണ്‌ ഇരുത്തുന്നത്. സ്കൂളുകളുടെ കവാടത്തിൽ വിദ്യാർഥികളുെട ശരീര ഊക്ഷ്മാവ് പരിശോധിച്ചശേഷം പ്രവേശിപ്പിക്കുന്നു. മാസ്ക് ധരിച്ചാണ് കുട്ടികൾ പരീക്ഷ എഴുതുന്നത്. കോവിഡ് പോസീറ്റീവായ കുട്ടികളുണ്ടെങ്കിൽ പരീക്ഷ എഴുതാൻ വിദ്യാലയങ്ങളിൽ പ്രത്യേക സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. സ്വന്തമായി വാഹനങ്ങൾ ഉള്ളവർ കുട്ടികളെ പരീക്ഷാകേന്ദ്രങ്ങളിൽ കൊണ്ടു വിടുകയാണ്.
ഗവൺമെൻറ് സ്‌കൂളുകളിലുള്ള 1505 വിദ്യാർഥികളും എയ്ഡഡ് സ്‌കൂളുകളിലുള്ള 8468 വിദ്യാർഥികളും അൺ എയ്ഡഡ് സ്‌കൂളുകളിലെ 396 വിദ്യാർഥികളും പരീക്ഷ എഴുതുന്നു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് പത്തനംതിട്ട മാർത്തോമ എച്ച്എസ്എസിലാണ്. 255 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 3711 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് തിരുവല്ല എംജിഎംഎച്ച്എസിലാണ്. 345 കുട്ടികൾ.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top