21 October Monday

തത്തയ്‌ക്ക്‌ 1000 രൂപ; അനധികൃത വിൽപ്പന പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019
 
തിരൂർ
ആലത്തിയൂര്‍ ഹനുമാന്‍കാവില്‍ തത്തകളുടെ അനധികൃത വിൽപ്പന പിടികൂടി.  നാടോടി സ്ത്രീയില്‍നിന്നാണ് തിരൂര്‍ എസ്ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ്  തത്തകളെ പിടിച്ച്‌ വനംവകുപ്പിന്‌ കൈമാറിയത്‌. പൊതുവിപണിയില്‍ 1000 രൂപയോളം വിലവരുന്ന ഏഴോളം തത്തകളെയാണ്  പിടിച്ചെടുത്തത്.  തത്തകളെ കരുവാരകുണ്ട് വനംവകുപ്പ് ഓഫീസില്‍ എത്തിച്ചു. ഇവിടെനിന്ന് തത്തക്കൂട്ടങ്ങളെ ഉള്‍ക്കാടുകളിലേക്ക് പറത്തിവിടും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top