14 August Friday

17കാരിയെ സഹപാഠി പീഡിപ്പിച്ച് ഗർഭിണിയാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020
ചെങ്ങന്നൂർ
പതിനേഴുകാരിയെ സഹപാഠി പീഡിപ്പിച്ച് ഗർഭിണിയാക്കി. ചെറിയനാട് കുളിക്കാംപാലം സ്വദേശിനിയായ പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടിയെയാണ്‌ കോടുകുളഞ്ഞി പാറച്ചന്ത സ്വദേശി പീഡിപ്പിച്ചത്‌. ഇയാൾക്കെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.   
2019 നവംബർ, ഡിസംബർ മാസങ്ങളിൽ പ്രതി പലതവണ കുട്ടിയെ പീഡിപ്പിച്ചെന്ന്‌ പൊലീസ്‌ പറഞ്ഞു. കഴിഞ്ഞദിവസം അടൂർ ഗവ. ആശുപത്രിയിൽ പെൺകുട്ടി ചികിത്സക്കെത്തിയപ്പോൾ ആശുപത്രി അധിക‌ൃതരാണ് പൊലീസിൽ അറിയിച്ചത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top