05 August Wednesday
പൂന്തുറയിൽ സ്ഥിതി രൂക്ഷം

മുഴുവൻ പേർക്കും സമ്പർക്കത്തിലൂടെ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020
തിരുവനന്തപുരം
തീരദേശമേഖലയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വൻ വർധന. ചൊവ്വാഴ്‌ച രോഗം സ്ഥിരീകരിച്ച 54 പേരിൽ 26 പേരും തീരദേശമേഖലയായ പൂന്തുറയിൽ നിന്നുള്ളവരാണ്‌. 
മുഴുവൻ ആളുകൾക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. ഒന്നും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളടക്കം 20 വയസ്സിൽതാഴെയുള്ള ഒമ്പതു പേരും രോഗികളിൽ ഉൾപ്പെടുന്നു. നേരത്തെ രോഗബാധിതരായ മത്സ്യവിൽപ്പനക്കാരിൽനിന്നാണ്‌ ഇവർക്കെല്ലാം രോഗം പകർന്നത്‌. പുതിയ രോഗികളിൽ പലരും കുമരിച്ചന്ത, ആനയറ, കാരയ്ക്കാമണ്ഡപം തുടങ്ങിയ  പ്രദേശങ്ങളിൽ മത്സ്യവിൽപ്പന നടത്തുന്നവരാണ്‌.  ഇവരുമായി ബന്ധപ്പെട്ടവരെയെല്ലാം കണ്ടെത്താനും ക്വാറന്റൈ‌ൻ ചെയ്യാനുമുള്ള ശ്രമത്തിലാണ്‌ ആരോഗ്യപ്രവർത്തകർ.
 
 പൂന്തുറ കൂടാതെ വള്ളക്കടവ്‌, ആര്യനാട്‌ എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്‌ ചൊവ്വാഴ്‌ച സ്ഥിരീകരിച്ച സമ്പർക്കരോഗികളിൽ മറ്റുള്ളവർ. വള്ളക്കടവിൽ ഏഴുപേർക്കും ആര്യനാട്‌ ആറ്‌ പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ ആര്യനാടുള്ള രോഗികളിൽ മൂന്നുപേർ ആരോഗ്യപ്രവർത്തകരും രണ്ട്‌ പേർ ഉറവിടമറിയാത്തവരുമാണ്‌ എന്നത്‌ ആശങ്ക വർധിപ്പിക്കുന്നു‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top