19 August Monday

കെ സുന്ദരരാജന് യാത്രയയപ്പ് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

കെ സുന്ദരരാജൻ

മലപ്പുറം
എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയും യൂണിയന്റെയും എഫ്എസ്ഇടിഒയുടെയും പ്രക്ഷോഭ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന കെ സുന്ദരരാജന് യൂണിയൻ ജില്ലാ കമ്മിറ്റി  നേതൃത്വത്തിൽ യാത്രയയപ്പ് നൽകും. തിങ്കളാഴ‌്ച പകൽ മൂന്നിന‌് മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡ‌് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും.  2004 മുതൽ 2010 വരെ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. 2010–-ൽ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2012–-ൽ സംസ്ഥാന സെക്രട്ടറിയായി. 2015 മുതൽ യൂണിയന്റെ സംസ്ഥാന സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എന്നീ ചുമതലകളും വഹിച്ചു. മലപ്പുറം വർക്കേഴ്‌സ് കോ–-ഓഡിനേഷൻ കമ്മിറ്റിയുടെയും മലപ്പുറം ചർച്ചാവേദിയുടെയും ചെയർമാനായിരുന്നു.
 
 
പ്രധാന വാർത്തകൾ
 Top