25 June Friday

വെള്ളക്കെട്ട് പരിഹരിക്കണമെന്ന് 
നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Saturday May 8, 2021

പെരിങ്ങമ്മല ആശുപത്രിവളപ്പിൽ മണ്ണ് തള്ളിയ നിലയിൽ

പാലോട്
മണ്ണ് തള്ളിയതിനെത്തുടർന്ന് പെരിങ്ങമ്മലയിലുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ ഉ‍‌‌‍ടൻ നടപടിവേണമെന്ന് സിപിഐ എം പെരിങ്ങമ്മല ലോക്കൽ കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. വ്യാഴാഴ്ച സിപിഐ എം പ്രവർത്തകരുടെ ഇടപെടലിൽ താൽക്കാലിക പരിഹാരമായിരുന്നു. എന്നാൽ, പഞ്ചായത്ത് അധികൃതർ വീണ്ടും മണ്ണ്  തള്ളി. ഇതോടെ വീണ്ടും വെള്ളക്കെട്ടായി. 
പഞ്ചായത്തിനു കീഴിലെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മണ്ണാണ് ആശുപത്രിവളപ്പിൽ അലക്ഷ്യമായി തള്ളിയത്. ഇതിനോട് ചേർന്നൊഴുകുന്ന നീർച്ചാലി​ന്റെ ഒഴുക്ക് തടസ്സപ്പെടുന്നുമുണ്ട്. 
 ആശുപത്രി പരിസരവും തൊട്ടടുത്തുള്ള വില്ലേജ് ഓഫീസ്, കെഎസ്ഇബി ഓഫീസ് എന്നിവയും കഴിഞ്ഞ മഴയിൽ വെള്ളത്തിലായിരുന്നു. ഉടൻ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി ഉറപ്പ് നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top