03 June Wednesday

നിയന്ത്രണങ്ങളോടെ അഴീക്കൽ ഹാർബർ ഇന്നു തുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
കരുനാഗപ്പള്ളി 
നിയന്ത്രണങ്ങളോടെ അഴീക്കൽ ഹാർബർ ബുധനാഴ്ച മുതൽ തുറന്നു കൊടുക്കാൻ ആർഡിഒ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. മത്സ്യലേലം അനുവദിക്കില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മീനാണ്‌ വിൽക്കുക. ആലപ്പാട് പഞ്ചായത്തിലെ വിവിധ മത്സ്യബന്ധന മേഖലകളിലും തീരുമാനം നടപ്പാക്കും. ആഴീക്കൽ ഹാർബറിലേക്ക് പാസ്‌ ഉപയോഗിച്ച് ചെറിയ മൂന്നു വാഹനങ്ങൾ വീതം 
കടത്തിവിടും. 
ഇതിൽ അഞ്ചുപേരിൽ കൂടുതൽ അനുവദിക്കില്ല. വിൽക്കുന്ന മത്സ്യത്തിന്റെ വില ഹാർബർ മാനേജിങ്‌ കമ്മിറ്റി തീരുമാനിക്കും. ഹസിൽദാർ എൻ സാജിദാ ബീഗം, എസിപി എസ് വിദ്യാധരൻ, മത്സ്യഫെഡ് ഡയറക്ടർ ജി രാജദാസ്, പഞ്ചായത്ത് പ്രസിഡന്റ്‌ പി സെലീന, പഞ്ചായത്ത് സെക്രട്ടറി ടി ദിലീപ്, ഫിഷറീസ്, ഹാർബർ എൻജിനിയറിങ്‌ വകുപ്പ് മേധാവികൾ തുടങ്ങിയവർ 
പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top