26 May Tuesday

ചികിത്സ ലഭിച്ചില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
കൽപ്പറ്റ
കുരങ്ങുപനി ബാധിതനായ യുവാവിന്‌ യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.  ഇയാൾ പരിയാരം മെഡിക്കൽ കോളേജ്‌ സന്ദർശിച്ചിരുന്നു.   സഹോദരി കർണാടകത്തിൽനിന്നും വന്നതുമായിരുന്നു.  25നാണ്‌ യുവാവിന്‌ പനി തുടങ്ങിയത്. സഹോദരിക്ക് പനിയും ജലദോഷവുമുണ്ടായിരുന്നു. 26ന്‌  ആശാ വർക്കർ ഇവരെ സന്ദർശിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന്‌ നൽകി.  പിറ്റേദിവസവും  ഡോക്ടർ വിളിച്ച്‌ വിവരങ്ങൾ അന്വേഷിച്ചു.   28ന്‌  പനിയും വയറിളക്കവുമായി   മാനന്തവാടി ജില്ലാആശുപത്രയിൽ പ്രവേശിപ്പിച്ചു. 
കോവിഡ് സംശയമുള്ളതിനാൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച്‌ ചികിത്സ നൽകി.  കുരങ്ങുപനിയും സംശയിച്ചിരുന്നതിനാൽ ഇതിനടക്കമുള്ള ചികിത്സയാണ്‌ നൽകിയത്‌. 
കോവിഡ് ടെസ്റ്റ് നെഗറ്റീവായതിനാൽ 31ന്‌  ജില്ലാ ആശുപത്രയിൽനിന്നും കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക്‌ റഫർ ചെയ്‌തു.  ഇവിടെനിന്നും  വിദഗ്‌ധ ചികിത്സക്ക്‌ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. എന്നാൽ രോഗിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ്‌ പ്രവേശിപ്പിച്ചത്‌. 
പ്രാഥമീക പരിശോധനയിൽ  കുരങ്ങുപനിയാണെന്ന് ഇവിടുത്തെ ഡോക്ടർമാരും സ്ഥിരീകരിച്ച് മരുന്നുനൽകി.  വയനാട്ടിൽനിന്നും  ലാബ് ടെക്നീഷനെ അയച്ച് സാമ്പിൾ ശേഖരിച്ച്‌ ആലപ്പുഴയിലെ ലാബിലേക്ക്‌ പരിശോധനക്ക്‌ അയച്ചു. ഫലം ലഭിച്ചിട്ടില്ല. യുവാവിനെ ഐസിയുവിൽനിന്നും  വാർഡിലേക്ക് മാറ്റിയിട്ടുണ്ട്‌.  ആരോഗ്യനില തൃപ്തികരമാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top