05 December Thursday

ശ്രീചന്ദ്‌ ആശുപത്രിയിൽ കമ്യൂണിറ്റി കണക്ട്‌ കാർഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

 കണ്ണൂർ

കണ്ണൂർ എസ്‌എൻ പാർക്കിന്‌ സമീപം    പ്രവർത്തനം തുടങ്ങിയ ശ്രീചന്ദ്‌  സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ തൊഴിലാളികൾക്കായി കമ്യൂണിറ്റി കണക്ട്‌ കാർഡ്‌ പദ്ധതി തുടങ്ങി. ആദ്യഘട്ടമായി കണ്ണൂർ  കോർപറേഷനിലെ മൂവായിരത്തോളം ഓട്ടോറിക്ഷാ തൊഴിലാളികൾക്കാണ്‌  പദ്ധതി നടപ്പിലാക്കുന്നത്‌. മാർച്ചോടെ ജില്ലയിലെ മുഴുവൻ ഒട്ടോതൊഴിലാളികളെയും പദ്ധതിയുടെ ഭാഗമാക്കുമെന്ന്‌ ആശുപത്രി സിഇഒ നിരൂപ്‌ മുണ്ടയാടൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  കല്ലാളത്തിൽ ശ്രീധരനാണ്‌ ആശുപത്രി ചെയർമാൻ. ഓട്ടോ ഡ്രൈവർ കെ ഡി ബിന്ദുവിന്‌ ആദ്യ കാർഡ്‌ നൽകി  ഡയരക്ടർമാരായ കല്ലാളത്തിൽ അനൂപ്‌, ഷെരീഷ്‌, മെറീഷ്‌ എന്നിവർ   പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. 
ഓട്ടോ–-ടാക്‌സി ഡ്രൈവർമാർ, പോർട്ടർമാർ, ചുമട്ട്‌ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, മറ്റ്‌ തൊഴിൽ മേഖലയിലുള്ളവർ എന്നിവർക്കാണ്‌ സൗജന്യ ചികിത്സ നൽകുന്ന കമ്യൂണിറ്റി കണക്ടറ്റ്‌ കാർഡ്‌ നൽകുന്നത്‌.  ഡിസംബർ 31 വരെ  കാർഡ്‌ ഉടമകൾക്ക്‌ ഒ പി സേവനം സൗജന്യം. തുടർന്ന്‌ ഒ പി 50ശതമാനം സൗജന്യ നിരക്കിൽ.  കുടുംബനാഥനും   ആശ്രതിതർക്കും ഇതേ ആനൂകൂല്യം ലഭിക്കും. കർഡുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്‌  ഫോൺ: 7909279999. 
ആദ്യഘട്ടത്തിൽ 150 കിടക്കകളാണുണ്ടാവുക. ഹെഡ്‌ ആൻഡ്‌ നെക്ക്‌ സർജറിയോടെയുള്ള ഇഎൻടി വിഭാഗം, കായിക പരിക്കുകൾക്കുള്ള പ്രത്യേക ഓർത്തോപീഡിക്‌ ആൻഡ്‌ സ്‌പോർട്‌സ്‌ മെഡിസിൻ, ലാപ്രോസ്‌കോപിക്‌ സർജറി,   ഒബ്‌സറ്റട്രിക്‌സ്‌  ഗൈനക്കോളജി ആൻഡ്‌ ഇൻഫെർട്ടിലിറ്റി വിഭാഗം, പൾമനോളജി തുടങ്ങിയവ ഇപ്പോഴുണ്ട്‌.  എല്ലാ വിഭാഗങ്ങളിലും താക്കോൽദ്വാര ശസ്‌ത്രക്രിയയുണ്ടാവും.  രണ്ടാംഘട്ടത്തിൽ കാർഡിയോളജി, ഗാസ്‌ട്രോ വിഭാഗങ്ങൾ ആരംഭിക്കും.
പ്രധാന വാർത്തകൾ
 Top