15 October Tuesday

ഗസറ്റഡ്‌ ഓഫീസർമാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

എൻജിനിയറിങ്‌, പോളിടെക്‌നിക്‌ കോളേജ്‌ അധ്യാപകരുടെ ആവശ്യങ്ങളുന്നയിച്ച്‌ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്‌ ഡയറക്‌ടർ ഓഫീസിനു മുന്നിൽ കെജിഒഎ ധർണ സംസ്ഥാന പ്രസിഡന്റ്‌ ഡോ. കെ ടി ശ്രീലത ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
എൻജിനിയറിങ്‌ –-പോളിടെക്നിക്‌ കോളേജ്‌ അധ്യാപകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്‌ ഡയറക്‌ടർ ഓഫീസിൽ കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ധർണ നടത്തി.
 
സംസ്ഥാന പ്രസിഡന്റ്‌ ഡോ. കെ ടി ശ്രീലതകുമാരി ഉദ്‌ഘാടനം ചെയ്‌തു. ഡോ. എ സൃഹൃത് കുമാർ അധ്യക്ഷനായി. സൗത്ത്‌ ജില്ലാ സെക്രട്ടറി എം ഷാജഹാൻ സ്വാഗതവും സുമേഷ്‌ ദിവാകരൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top