24 October Thursday

സെക്രട്ടറിയറ്റിൽ മത്സ്യക്കൃഷി വിളവെടുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019
തിരുവനന്തപുരം
സെക്രട്ടറിയറ്റിലെ കൃഷിതല്പരരായ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ഗ്രീൻ വളന്റിയേഴ്സ് ഗ്രൂപ്പ്‌ നടത്തിയ മത്സ്യക്കൃഷി വിളവെടുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനംചെയ്തു. അനക്സ് രണ്ടിനു മുകളിൽ നടത്തിയ മണ്ണില്ലാ കൃഷിയിൽനിന്ന്‌ ഒരു കിലോയുള്ള ആസാംവാളയാണ് വിളവെടുത്തത്. കിലോക്ക്‌ 200 രൂപ നിരക്കിൽ ജീവനക്കാർക്കുതന്നെ വിറ്റു. ആദ്യവില്പനയും മന്ത്രി നിർവഹിച്ചു.
 
പച്ചക്കറിക്കൃഷിയിൽ ഇതിനകം രണ്ടുഘട്ട വിളവെടുത്തു. ഗാർഡൻ സൂപ്പർവൈസർ എൻ സുരേഷ്‌കുമാറാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. രണ്ടായിരത്തോളം ജീവനക്കാരാണ് ഗ്രീൻ വളന്റിയേഴ്സ് ഗ്രൂപ്പിലുള്ളത്‌.
പ്രധാന വാർത്തകൾ
 Top