തിരുവനന്തപുരം
ക്രിസ്ത്യൻ പ്രസ് അസോസിയേഷന്റെയും വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെയും വാർഷിക സമ്മേളനവും പ്രതിഭാപുരസ്‌കാര വിതരണവും മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സാഹിത്യ പുരസ്‌കാരം കവി പ്രഭാവർമയും ആതുരസേവന പുരസ്‌കാരം ഡോ. ജെ ബെനറ്റ് എബ്രഹാമും വിദ്യാഭ്യാസ പുരസ്‌കാരം ഡോ. ഗീവർഗീസ് യോഹന്നാനും ഏറ്റുവാങ്ങി. അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ പ്രസിഡന്റ് തോമസ്‌കുട്ടി പുന്നൂസ് അധ്യക്ഷനായി. പാലോട് രവി, ആലിച്ചൻ ആറൊന്നിൽ, സമദ് മേപ്രത്ത്, വേൾഡ് ലിറ്ററേച്ചർ ഫോറം ജനറൽസെക്രട്ടറി അഡ്വ. കെ ജയവർമ, അഡ്വ. കെ പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..