30 May Saturday

വിശ്രമമില്ലാതെ ക്ഷീരസംഘം ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

കാഞ്ഞിരപ്പൊയിൽ ക്ഷീരസംഘം ജീവനക്കാർ പാൽ ശേഖരിക്കുന്നു

 കാഞ്ഞങ്ങാട‌്

പ്രതിദിനം നാൽപതിനായിരംലിറ്ററോളം പാൽ സംഭരിച്ചും വിതരണംചെയ്‌തും ക്ഷീരസഹകരണസംഘം ജീവനക്കാർ.    133 ക്ഷീരസഹകരണസംഘങ്ങളിലായി    നാനൂറോളം ജീവനക്കാരാണ്‌ കോവിഡ‌് അതിജാഗ്രതാ നിർദേശംപാലിച്ച‌ും മതിയായ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തിയും ഒരു ദിവസംപോലും ഒഴിവില്ലാതെ ജോലി ചെയ്യുന്നത്‌.   പുലർച്ചെ അഞ്ചുമുതൽ തുടങ്ങുന്ന പണി പാൽ  സംഭരണം, പ്രാദേശികവിപണനം,  ഉച്ചക്കുശേഷമുള്ള പാൽ സംഭരിച്ച‌് മിൽമയിലേക്ക‌് കയറ്റിവിടുന്നതുവരെ  വിശ്രമരഹിതമായി തുടരുന്നു.  എന്നാൽ ഇവർക്കിതുനുള്ള വേതനമാകട്ടെ തുച്ചവുമാണ‌്.    
ജീവൻ പണയപ്പെടുത്തി ജോലിചെയ്യുന്ന ക്ഷീരസഹകരണസംഘം ജീവനക്കാർക്ക‌്‌  കേന്ദ്രസർക്കാർ പ്രഖ്യാപിച്ച  കോവിഡ‌് പ്രതിരോധ ഇൻഷുറൻസ്‌  പരിരക്ഷ ബാധകമാക്കണമെന്നാണ‌് ജീവനക്കാരുടെ ആവശ്യം. 
പ്രധാന വാർത്തകൾ
 Top