കണ്ണൂർ
സംസ്ഥാനയുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ കായിക മത്സരങ്ങൾ കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു.
ചെസ് മത്സരത്തോടെയാണ് കായിക മത്സരം തുടങ്ങിയത്. ആറിന് പേരാവൂർ തുണ്ടി എച്ച്എസ് ഗ്രൗണ്ടിൽ ആർച്ചറി, കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ പഞ്ചഗുസ്തി, 7, 8 തീയതികളിൽ തലശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ്, എട്ടിന് കണ്ണൂർ ജി വിഎച്ച്എസ് എസിൽ ബാസ്കറ്റ്ബോൾ, ഇരിണാവ് മിനി സ്റ്റേഡിയത്തിൽ വടംവലി എന്നിവ നടക്കും. 8, 9 തീയതികളിൽ മാടായി ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റൻ, കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഫുട്ബോൾ, 9, 10 തീയതികളിൽ പിണറായിയിൽ നീന്തൽ, കളരി, പത്തിന് മാങ്ങാട്ടുപറമ്പ് സർവകലാശാല ക്യാമ്പസിൽ അത് ലറ്റിക്സ്, കതിരൂരിൽ കബഡി, 11ന് പാണപ്പുഴ പഞ്ചായത്ത് വോളിബോൾ ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബോൾ തുടങ്ങിയ മത്സരങ്ങളുണ്ടാവും. രണ്ടായിരത്തോളം കായികപ്രതിഭകൾ മാറ്റുരയ്ക്കും. കലാമത്സരങ്ങൾ ഒമ്പതു മുതൽ 11 വരെ മുഴപ്പിലങ്ങാട് നടക്കും.
കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചെസ് മത്സരം കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു, അംഗങ്ങളായ എ മുഹമ്മദ് അഫ്സൽ, എൻ പി ശ്രീധരൻ, ഇ വിജയൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ, സെക്രട്ടറി ഷിനിത്ത് പാട്യം, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ പ്രസീത, യുവജന ക്ഷേമ ബോർഡ് ജില്ലാ കോ–- ഓഡിനേറ്റർ സരിൻ ശശി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് റ്റൈനി സൂസൻ ജോൺ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..