25 January Saturday

വീട്ടമ്മക്ക് ലൈംഗിക പീഡനം: പള്ളി വികാരിക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019
കോഴിക്കോട്
ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ പള്ളി വികാരിക്കെതിരെ കേസ്. നാൽപ്പത്തൊമ്പതുകാരിയുടെ പരാതിയിൽ ചേവായൂർ നിത്യസഹായ മാതാ പള്ളി വികാരിയായിരുന്ന ഫാ. ജേക്കബ് പ്ലാക്കൂട്ടത്തിലി ‍(മനോജ്) നെതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തത്.
വാടകക്ക് താമസിക്കുന്ന വീട്ടമ്മ വീട്ടിൽ തനിച്ചായിരുന്നപ്പോൾ പള്ളിവികാരി പീഡിപ്പിച്ചതായാണ് പരാതി. മാസങ്ങൾക്കു മുമ്പ് നടന്ന സംഭവം പുറത്തുപറയരുതെന്ന് പുരോഹിതൻ ഭീഷണിപ്പെടുത്തിയതിനാൽ പരാതി വൈകിയെന്നും ഉയർന്ന പള്ളിവേദികളിൽ പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും മൊഴിയിലുണ്ട്.
ചേവായൂർ ഇടവക വികാരിയായിരിക്കെ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയെ തുടർന്ന് വൈദികനെ വികാരി സ്ഥാനത്തുനിന്ന് നീക്കിയതായി താമരശേരി രൂപത വാർത്താകുറിപ്പിൽ അറിയിച്ചു. വൈദികനെതിരെ  പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു. 
ആരോപണമുയർന്ന സാഹചര്യത്തിൽ  ഇടവക വികാരി സ്ഥാനത്തുനിന്നും മറ്റ് ഔദ്യോഗിക ചുമതലകളിൽനിന്നും വികാരിയെ രൂപതാകാര്യാലയം നീക്കി. കേസുമായി ബന്ധപ്പെട്ട നിയമ നടപടികളോട് രൂപതാകാര്യാലയം സഹകരിക്കുമെന്നും പിആർഒ ഫാ. മാത്യു കൊല്ലംപറമ്പിൽ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top