20 September Friday

പെരുമ്പളം പാലം നിർമാണം ഉടൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019
ആലപ്പുഴ
പെരുമ്പളത്തെയും പാണാവള്ളിയെയും ബന്ധിപ്പിക്കുന്ന പാലം നിർമാണത്തിന്റെ കാരാറുകാരെ തെരഞ്ഞെടുത്തതായി മന്ത്രി ജി സുധാകരൻ അറിയിച്ചു. സെഗോറ–-ഇൻകൽ കൺസോർഷ്യത്തിനാണ് കരാർ. 
തിങ്കളാഴ്‌ച ചേർന്ന ടെൻഡർ കമ്മിറ്റിയാണ്‌ കരാറുകാരനെ തെരഞ്ഞെടുത്തത്‌. 100 കോടി രൂപ അടങ്കൽ തുകയുള്ള നിർമാണപ്രവൃത്തി രണ്ടുവർഷംകൊണ്ട്‌ പൂർത്തിയാക്കണം. കരാർ ഒപ്പിടാൻ ചീഫ് എൻജിനിയർ കമ്പനിക്ക് സെലക്‌ഷൻ നോട്ടീസ് നൽകിയതായും മന്ത്രി പറഞ്ഞു. 
 കേരളത്തിലെ വലിയ പാലങ്ങളിൽ ഒന്നാകും പെരുമ്പളം പാലം. നിർമാണോദ്‌ഘാടനം ഉടൻ നടത്തും. പാലത്തിന്റെ തറക്കല്ലിടലിന് സമയം ചോദിച്ച് മന്ത്രി മുഖ്യമന്ത്രിയെ കണ്ടു. 
നേരേകടവ് –-മാക്കേക്കടവ് പാലം ഉടൻ തുറക്കാനാകുമെന്നും നെടുമ്പറക്കാട് വിളക്കുമരം പാലത്തിന്റെ നിർമാണം തുടങ്ങാൻ ടെൻഡർ ഉറപ്പിച്ചതായും മന്ത്രി ജി സുധാകരൻ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top