22 October Tuesday
കശ്‌മീർ

ഡിവൈഎഫ്‌ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്െഎ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ നേതൃത്വത്തിൽ തേഞ്ഞിപ്പലം പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്

തേഞ്ഞിപ്പലം
കശ്‌മീരിനെ വെട്ടിമുറിച്ച്‌ പ്രത്യേക പദവിയും അവകാശങ്ങളും ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം. സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ നേതൃത്വത്തിൽ തേഞ്ഞിപ്പലം പോസ്‌റ്റോഫീസിലേക്ക്‌ ആയിരക്കണക്കിന്‌ യുവാക്കൾ മാർച്ച്‌ നടത്തി. ജമ്മു കശ്‌മീർ വിഭജന ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടതിന്റെ നിമിഷങ്ങൾക്കകമാണ്‌ സംസ്ഥാന ജാഥ പര്യടനത്തിനിടെ മാർച്ച്‌ സംഘടിപ്പിച്ചത്‌. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ കെ ശ്യാംപ്രസാദ്‌ അധ്യക്ഷനായി. ജാഥാ അംഗം കെ യു ജനീഷ്, ജില്ലാ സെക്രട്ടറി പി കെ മുബഷീർ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top