07 August Friday

31 പരാതികൾ തീർപ്പാക്കി പരിഹാരം ഓൺലൈനിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020

കലക്ടർ അദീല അബ്ദുള്ള ഓൺലൈനിൽ പരാതികൾ കേൾക്കുന്നു

കൽപ്പറ്റ
ബത്തേരി താലൂക്ക്തല ഓൺലൈൻ പരാതി പരിഹാര അദാലത്തിൽ 31 പരാതികൾ ജില്ലാ കലക്ടർ അദീല അബ്ദുള്ള തീർപ്പാക്കി. ശനിയാഴ്ച രാവിലെ 10.30 മുതൽ നടന്ന അദാലത്തിൽ 49 പരാതികൾ പരിഗണിച്ചു. 45 അപേക്ഷകർ അക്ഷയ കേന്ദ്രങ്ങളിലെത്തി  വീഡിയോ കോൺഫറൻസ് വഴി  ജില്ലാ കലക്ടറോട് പരാതികൾ അറിയിച്ചു. ഇതിൽ   31 പരാതികൾ തീർപ്പാക്കി. തീർപ്പാക്കാത്ത പരാതികൾ തുടർ നടപടികൾക്കായി  വകുപ്പുകൾക്ക് കൈമാറി. 
ബത്തേരിയിൽ പ്രവർത്തിക്കുന്ന റിലയൻസ് ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെട്ട്‌ വന്ന പരാതിയിൽ ഗോണൗണിന് ചുറ്റുമതിൽ നിർമിക്കണമെന്ന്‌ തീരുമാനിച്ചു. നെൻമേനി പഞ്ചായത്തിലെ പതിനാറാം വാർഡിൽ നടപ്പാലം നിർമിക്കുന്നതിന്‌ തീരുമാനമായി. ലൈഫ് ഭവന പദ്ധതി, ചികിത്സാസഹായം , റേഷൻകാർഡ്, ബാങ്ക് വായ്പ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെട്ട  അപേക്ഷകളാണ്  അധികമുണ്ടായിരുന്നത്.  കലക്ടറേറ്റിൽ ഓൺലൈൻ അദാലത്തിൽ സബ് കലക്ടർ വികൽപ് ഭരദ്വാജ്, ഡെപ്യൂട്ടി കലക്ടർ ഇ മുഹമ്മദ് യൂസഫ്, തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top