12 August Wednesday

പഞ്ചദിന ജല സത്യഗ്രഹം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020

കർഷകസംഘം കുട്ടനാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പഞ്ചദിന ജലസത്യഗ്രഹം ജി വേണുഗോപാൽ ഉദ്ഘാടനംചെയ്യുന്നു

മങ്കൊമ്പ്
സമരം കൂടുതൽ ശക്തിപ്പെടുത്താനും നിവേദനം സമർപ്പിക്കുന്നതിനും തീരുമാനമെടുത്ത്‌  കേരള കർഷകസംഘം കുട്ടനാട് ഏരിയ കമ്മിറ്റിയുടെ നേത‌ൃത്വത്തിൽ നടന്നുവന്ന പഞ്ചദിന ജലസത്യഗ്രഹം സമാപിച്ചു. 
തോട്ടപ്പള്ളി ലീഡിങ് ചാനലിന്റെ വീതിയും ആഴവും വർധിപ്പിക്കുക, ചാനലിന്റെ വീതിയിൽ പൊഴിമുഖം മുറിച്ച് മണൽ നീക്കംചെയ്‌ത്‌ നീരൊഴുക്ക്  സുഗമമാക്കുക, എല്ലാവർഷവും മെയ് മാസത്തിന് മുമ്പ് പൊഴിമുഖം മണ്ണ്‌ നീക്കി ഒഴുക്ക് ഉണ്ടാകുമെന്ന് ഉറപ്പാക്കുക, സ്‌പിൽവേയുടെ പ്രവർത്തനം നിയന്ത്രിക്കാൻ കുട്ടനാട്ടിലെ കർഷക പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി നിരീക്ഷണസമിതി രൂപീകരിക്കുക, എസി കനാൽ തുറക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കുക. 
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സമാപനദിവസമായ ഞായറാഴ്‌ച കിസാൻ സഭ അഖിലേന്ത്യ വർക്കിങ്‌  കമ്മിറ്റി അംഗം ജി വേണുഗോപാൽ ഉദ്ഘാടനംചെയ്‌തു. കർഷകസംഘം ഏരിയ പ്രസിഡന്റ്‌ പി വി രാമഭദ്രൻ അധ്യക്ഷനായി. 
വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ്‌ എം പി സജീവ്, എൻ പി വിൻസന്റ്‌, എ ടി സോമനാഥ്, ടി എസ് പ്രദീപ്‌കുമാർ, ഷാജി ഫ്രാൻസിസ്, എം പി പ്രിയ എന്നിവർ സംസാരിച്ചു. കർഷകസംഘം ഏരിയ സെക്രട്ടറി പി ജി അശോക്‌കുമാർ സ്വാഗതവും അഡ്വ. ഡി സലിംകുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top