02 July Thursday

വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റിന്‌ അധികാരപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
ആലപ്പുഴ 
രജിസ്റ്റർ ചെയ്‌ത സൂപ്പർവൈസർമാർക്ക് കെട്ടിടത്തിന്റെ വാല്യുവേഷൻ സർട്ടിഫിക്കറ്റ് നൽകാൻ അധികാരം നൽകണമെന്ന് രജിസ്റ്റേർഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (റെൻസ്‌ഫെഡ്) വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 
കെട്ടിടമുള്ള വസ്തു മറ്റൊരാൾക്ക് കൈമാറുമ്പോൾ വില നിശ്ചയിക്കുന്നത് സർക്കാർ അംഗീകൃത സൂപ്പർവൈസർമാരാണ്. ജില്ലാ പ്രസിഡന്റ് എൻ ടി മൈക്കിൾ, സെക്രട്ടറി മധുകുമാരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ രാജേന്ദ്രകുമാർ, എൻ കെ മൻചുമോൻ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top