14 May Friday

പാടിക്കുന്ന് രക്തസാക്ഷികൾക്ക് സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

പാടിക്കുന്ന് രക്തസാക്ഷി സ്തൂപത്തിന് സമീപം ടി കെ ഗോവിന്ദൻ പതാക ഉയർത്തുന്നു

 മയ്യിൽ

സാമ്രാജ്യത്വത്തിനും ജന്മി നാടുവാഴിത്തത്തിനുമെതിരെ പോരാടി ജീവൻ വെടിഞ്ഞ പാടിക്കുന്ന് രക്തസാക്ഷികൾക്കും മോറാഴ സമരസേനാനി അറാക്കൽ കുഞ്ഞിരാമനും നാടിന്റെ സ്മരണാഞ്ജലി. കമ്യൂണിസ്റ്റ് പാർടികളുടെ നേതൃത്വത്തിലാണ്  പാടിക്കുന്ന്‌ 71ാം രക്തസാക്ഷി ദിനവും അറാക്കലിന്റെ 40ാം ചരമ ദിനവും  ആചരിച്ചത്. 1950 മെയ് നാലിന് രൈരു നമ്പ്യാരെയും കുട്ട്യപ്പയേയും കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന്‌ കള്ളജാമ്യത്തിലിറക്കിയും  എം വി ഗോപാലനെ കയരളത്തെ ക്യാമ്പിൽനിന്ന് പാടിക്കുന്നിൽ എത്തിച്ചും  എംഎസ്‌പിക്കാർ നിറയൊഴിക്കുകയായിരുന്നു. 
ധീര വിപ്ലവകാരികളുടെ ഓർമ പുതുക്കി അറാക്കൽ സ്തൂപത്തിൽ സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ പുഷ്‌പാർച്ചന നടത്തി. ടി പി മനോഹരൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ സംസാരിച്ചു. പി പി രമേശൻ സ്വാഗതം പറഞ്ഞു. പാടിക്കുന്ന് രക്തസാക്ഷി സ്തൂപത്തിന് സമീപം ടി കെ ഗോവിന്ദൻ പതാകയുയർത്തി. ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ, സിപിഐ നേതാവ് കെ വി ഗോപിനാഥ്‌ എന്നിവർ സംസാരിച്ചു. എം ദാമോദരൻ സ്വാഗതം പറഞ്ഞു. 
അനുസ്മരണത്തിന്റെ ഭാഗമായി വൈകിട്ട് സിപിഐ എം ഏരിയാ കമ്മിറ്റിയുടെ ഫേസ്‌ബുക്ക് പേജിലൂടെ ഓൺലൈനായി സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി.  ബ്രാഞ്ചുകളിലും പ്രഭാതഭേരിയോടെ പതാകയുയർത്തി. 
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിപുലമായ അനുസ്മരണവും പുതുതായി നിർമിച്ച പാടിക്കുന്ന് രക്തസാക്ഷി സ്തൂപംഅനാച്ഛാദനവും മാറ്റിവയ്‌ക്കുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top