26 September Saturday
ജില്ലയിലെ 9 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു

കോവിഡ് പ്രതിരോധത്തിൽ കൂടുതല്‍ ഗൗരവം വേണമെന്ന്‌- മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
 
കോട്ടയം 
ജില്ലയിലെ ഒമ്പത് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ    വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.
 പാറമ്പുഴ, കല്ലറ, ഓണംതുരുത്ത്, മരങ്ങാട്ടുപിള്ളി, പാറത്തോട്, കറുകച്ചാൽ, ഉദയനാപുരം, കാണക്കാരി, മീനടം എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്.  കോവിഡിനെതിരായ പോരാട്ടത്തിൽ കൂടുതൽ ഗൗരവത്തോടെയുള്ള സമീപനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി  കെ കെ ശൈലജ അധ്യക്ഷയായി. 
 രജിസ്ട്രേഷൻ കൗണ്ടർ, പ്രീ-ചെക് ഏരിയ, വെയ്റ്റിങ്‌ ഏരിയ, കൺസൾട്ടേഷൻ റൂം, ഒബ്സർവേഷൻ റൂം, നേഴ്സിങ്‌ സ്റ്റേഷൻ, ഇമ്യൂണൈസേഷൻ റൂം, ലാബോറട്ടറി, കുടിവെള്ളം വിതരണ സംവിധാനം, ടെലിവിഷൻ, നവീകരിച്ച ടോയ്‌ലറ്റുകൾ എന്നിവയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പുതിയതായി സജ്ജീകരിച്ചത്.  
 കല്ലറയിൽ നടന്ന ചടങ്ങിൽ .സി കെ ആശ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്‌ സൗമ്യ അനൂപ് എന്നിവർ പങ്കെടുത്തു പാറമ്പുഴയിൽ  പഞ്ചായത്ത് പ്രസിഡന്റ്‌ സിസി ബോബി, മെഡിക്കൽ ഓഫീസർ റെക്സൺ പോൾ എന്നിവർ പങ്കെടുത്തു. 
 ഓണംതുരുത്തിൽ സുരേഷ് കുറുപ്പ് എംഎൽഎ, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കുഞ്ഞുമോൻ ജോസ്, മെഡിക്കൽ ഓഫീസർ ആശ പി നായർ എന്നിവരും മരങ്ങാട്ടുപിള്ളിയിൽ ജോസ് കെ മാണി എം പി, മോൻസ് ജോസഫ് എംഎൽഎ,  പഞ്ചായത്ത് പ്രസിഡന്റ്‌ ആൻസമ്മ, മെഡിക്കൽ ഓഫീസർ രജിത് എന്നിവരും പങ്കെടുത്തു.   പാറത്തോട് പി സി ജോർജ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ മറിയാമ്മ ജോസഫ്, മെഡിക്കൽ ഓഫീസർ ശ്വേത വിശ്വനാഥ് എന്നിവർ പങ്കെടുത്തു. കറുകച്ചാലിൽ  എൻ ജയരാജ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബാലഗോപാൽ, പഞ്ചായത്ത് പ്രസിഡൻറ് ബിജുകുമാർ, മെഡിക്കൽ ഓഫീസർ  ജയശ്രീ എന്നിവരും കാണക്കാരിയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ബിനോയ് പി ചെറിയാൻ, ജില്ലാ പഞ്ചായത്തംഗം സഖറിയാസ് കുതിരവേലിൽ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top