25 September Friday

809 ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
തൃശൂർ
ജില്ലയിലെ മഴ ശക്തമായാൽ മാറ്റിപ്പാർപ്പിക്കുന്നതിനായി 809 ദുരിതാശ്വാസക്യാമ്പുകൾ ഒരുങ്ങുന്നു. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ നാലുതരം ക്യാമ്പുകളാണ് ഒരുക്കുന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും ഏതു ദുരന്തവും അതിജീവിക്കാനുള്ള തീവ്രപ്രവർത്തനങ്ങളാണ് നടത്തുന്നത്. മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തിൽ ജൂലൈ ആദ്യവാരംതന്നെ ജില്ലാതല യോഗംചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു. ക്യാമ്പുകൾക്കാവശ്യമായ സ്ഥലങ്ങളും കണ്ടെത്തി.
 എ വിഭാഗത്തിൽ സാധാരണ ആളുകളെ പാർപ്പിക്കും. ബി വിഭാഗത്തിൽ 60 കഴിഞ്ഞവരേയും മറ്റുരോഗമുള്ളവരേയും കുട്ടികളെയും പാർപ്പിക്കും. സി കാറ്റഗറിയിൽ കോവിഡ് ലക്ഷണങ്ങളുള്ളവരെ (പോസിറ്റീവ് അല്ല) പാർപ്പിക്കും. ഡി–-യിൽ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ മാറ്റിപാർപ്പിക്കും.
2018, 19ലെ പ്രളയം ഏറ്റവുമധികം നാശംവിതച്ച പഞ്ചായത്തുകളിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് പ്രത്യേകപദ്ധതിയുണ്ട്. ഇവിടങ്ങളിൽ ഉയർന്ന പ്രദേശങ്ങളിൽ ക്യാമ്പുകൾ കണ്ടെത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുളള പ്രദേശങ്ങളിലും പ്രത്യേകം ക്രമീകരണങ്ങൾ ഉണ്ടാകും. 
 കൂളിമുട്ടം, എറിയാട്, എടവിലങ്ങ്, അഴീക്കോട്, ഏങ്ങണ്ടിയൂർ, കടപ്പുറം, വാടാനപ്പിളളി, പുന്നയൂർക്കുളം  വില്ലേജുകളിൽ കടൽക്ഷോഭം പ്രതിരോധിക്കുന്നതിന് ജിയോബാഗുകൾ സ്ഥാപിക്കുന്ന നടപടി സ്വീകരിച്ചുവരികയാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top