22 November Friday

ദേശീയ വിദ്യാഭ്യാസ നയം: വിയോജിപ്പുകള്‍ കേന്ദ്രത്തെ അറിയിക്കും–-കെ ടി ജലീല്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019

പൊതുവിദ്യാഭ്യാസ വകുപ്പ് മലപ്പുറത്ത് നടത്തിയ സെമിനാർ മന്ത്രി കെ ടി ജലീൽ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട കേരളത്തിന്റെ വിയോജിപ്പ് കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്ന് മന്ത്രി കെ ടി ജലീൽ. വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  ‘ദേശീയ വിദ്യാഭ്യാസ നയം എന്ത്? എങ്ങനെ? ' സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ആശങ്കാജനകമായ ചില നിർദേശങ്ങൾ കരട് വിദ്യാഭ്യാസ നയത്തിൽ പറയുന്നുണ്ട്. 
മൗലികാവകാശമെന്ന നിലയിലല്ല പുതിയ നയം വിദ്യാഭ്യാസത്തെ സമീപിക്കുന്നത്. വാണിജ്യവസ്തുവെന്ന രൂപത്തിലാണ് നിർദേശങ്ങളുള്ളത്‌. മൂന്നുവർഷത്തെ ബിരുദ പഠനം നാലുവർഷം എന്ന നിർദേശം ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കും. കൂടാതെ സമത്വത്തിനും  മതനിരപേക്ഷതയ്‌ക്കും ഊന്നൽ നൽകുന്ന രീതിയിലല്ല വിദ്യാഭ്യാസ നയം തയാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 
മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ  സംഘടിപ്പിച്ച സെമിനാറിൽ പി ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി. വിദ്യാഭ്യാസ വിദഗ്ധൻ ഡോ. രതീഷ് കാളിയാടനും കേരള കലാമണ്ഡലം രജിസ്ട്രാർ ഡോ. ആർ കെ ജയപ്രകാശും പ്രബന്ധം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി സുധാകരൻ, വിദ്യാഭ്യാസ ഉപഡയറക്ടർ പി കൃഷ്ണൻ, ഡയറ്റ് പ്രിൻസിപ്പൽ പി കെ അബ്ദുൽ ഗഫൂർ, സാക്ഷരതാ മിഷൻ കോഡിനേറ്റർ ടി രത്നാകരൻ, കൈറ്റ് ജില്ലാ കോഡിനേറ്റർ 
ടി കെ അബ്ദുൽ റഷീദ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഡിനേറ്റർ എം മണി എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top