കാഞ്ഞങ്ങാട്
ആഗസ്റ്റ് 12, 13, 14 തീയതികളിൽ കാഞ്ഞങ്ങാട് നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിന് സ്വാഗതസംഘമായി. സിപിഐ ദേശീയ കൗൺസിലംഗം ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബങ്കളം പി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. .
ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി കൃഷ്ണൻ, ജില്ലാ അസി. സെക്രട്ടറി വി രാജൻ, എം അസൈനാർ, പി ഭാർഗവി , സി കെ ബാബുരാജ്, എൻ പുഷ്പരാജൻ എന്നിവർ സംസാരിച്ചു. സി പി ബാബു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ബങ്കളം പി കുഞ്ഞികൃഷ്ണൻ( ചെയർമാൻ), കെ വി കൃഷ്ണൻ (കൺവീനർ). വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..