11 August Tuesday

പള്ളാത്തുരുത്തി ഔട്ട് പോസ്‌റ്റ്‌ നടപ്പാലം -മന്ത്രി തുറന്നു

സ്വന്തം ലേഖകൻUpdated: Saturday Jul 4, 2020

പള്ളാത്തുരുത്തി ഔട്ട്‌ പോസ്‌റ്റ്‌ 2 നടപ്പാലം മന്ത്രി ജി സുധാകരൻ നാടിന്‌ സമർപ്പിക്കുന്നു

 
ആലപ്പുഴ
അമൃത് പദ്ധതിയിൽ ആലപ്പുഴ നഗരത്തിൽ ആദ്യമായി പൂർത്തിയായ പള്ളാത്തുരുത്തി–-തിരുമല ഔട്ട് പോസ്‌റ്റ്‌  നടപ്പാലം (രണ്ട്) മന്ത്രി ജി സുധാകരൻ ഉദ്‌ഘാടനംചെയ്‌തു.  ശിലാഫലകം അനാവരണം ചെയ്‌തശേഷം  യോഗത്തിൽ നഗരസഭാ എൽഡിഎഫ് പാർലിമെന്ററി പാർടി ലീഡറുമായ ഡി ലക്ഷ്‌മണൻ അധ്യക്ഷനായി. കൗൺസിലർ ജയപ്രസാദ് സ്വാഗതം പറഞ്ഞു. 
കൗൺസിലർമാരായ വി എൻ വിജയകുമാർ, എ എസ്‌ കവിത, കെ ജെ പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു. പള്ളാത്തുരുത്തി,  തിരുമല വാർഡുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്‌. 23.36 ലക്ഷം രൂപയിലാണ്‌ നിർമാണം. പ്രദേശത്തുകാരുടെ ദീർഘകാല ആവശ്യമാണ്‌ സഫലമായത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top