24 August Saturday

വനിതാ കമീഷനിൽ ഒഴിവുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019
കണ്ണൂർ
വനിതാ കമീഷനിൽ ഒഴിവുള്ള റിസർച്ച് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 15.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമീഷൻ, ലൂർദ്ദ് പള്ളിക്ക് സമീപം, പിഎംജി, പട്ടം പിഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ 15നകം ലഭിക്കണം. ഫോൺ: 9582836228.
വനിതാ കമീഷനിൽ നിലവിലുള്ള രണ്ട് എൽഡി ക്ലർക്ക്, ഒരു അസിസ്റ്റന്റ് തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക‌് അപേക്ഷിക്കാം. അവസാന  തിയതി  എട്ട‌്.
പ്രധാന വാർത്തകൾ
 Top