22 August Thursday

ബിഎസ്എൻഎൽ കരാർ തൊഴിലാളി സമരം ഒത്തുതീർപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019
കണ്ണൂർ
ബിഎസ്എൻഎൽ കരാർ തൊഴിലാളി സമരം ഒത്തു തീർപ്പാക്കണമെന്ന് സിഐടിയു ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം ലഭിച്ചില്ല. തൊഴിലാളികളെ  മാനദണ്ഡം പാലിക്കാതെ പിരിച്ചുവിടുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് സത്യഗ്രഹം. സമരം ഒത്തുതീർപ്പാക്കാൻ മാനേജ്‌മെന്റും കേന്ദ്ര സർക്കാരും തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് കെ ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ എന്നിവർ സംസാരിച്ചു.

 

പ്രധാന വാർത്തകൾ
 Top