15 May Saturday

നന്ദി പറഞ്ഞും ആശംസകൾ എറ്റുവാങ്ങിയും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021
ഈരാറ്റുപേട്ട
നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ പുതു ചരിത്രമെഴുതിയ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഫലം അറിഞ്ഞ സമയം മുതൽ തിരക്കിലാണ്. തന്നെ വിജയിപ്പിച്ച വോട്ടർമാരെ നേരിട്ട് കണ്ട് നന്ദി പറയണം എന്ന ആഗ്രഹം ഉണ്ടെകിലും കോവിഡ് പശ്ചാത്തലത്തിൽ പരമാവധി ആൾക്കാരെ ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും നന്ദി അറിയിക്കുകയാണ് നിയുക്ത പൂഞ്ഞാർ എംഎൽഎ. ഫലം പൂർണമായും അറിഞ്ഞതിന് ശേഷം  ഈരാറ്റുപേട്ടയിൽ സിപിഐ എം പൂഞ്ഞാർ ഏരിയ കമ്മിറ്റി ഓഫീ‌സിലെത്തി പ്രവർത്തകർക്കൊപ്പം സന്തോഷം പങ്കുവെച്ച അദ്ദേഹം തുടർന്ന് പാലായിലെത്തി കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മണിയെ സന്ദർശിച്ചു. പിന്നിട് മുണ്ടക്കയം സിപിഐ എം ഓഫിസിലെത്തിയ അദ്ദേഹം ഇടതു നേതാക്കളെയും പ്രവർത്തകരെയും കണ്ടു, രാത്രിയോടെ വീട്ടിലെത്തിയ അദ്ദേഹം ഇടത് പ്രവർത്തകർ, നാട്ടുകാർ, കുടുംബ സുഹൃത്തുക്കൾ കുടുംബഗങ്ങൾ എന്നിവർക്കൊപ്പം കേക്ക് മുറിച്ചാണ് വിജയം ആഘോഷിച്ചത്.  തിങ്കളാഴ്‌ച  പാലായിൽ കെ എം മാണിയുടെ കബറിടത്തിൽ പൂക്കൾ അർപ്പിച്ചു പ്രാർഥിച്ചു.
തുടർന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാടിനെയും  കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലിനെയും  സന്ദർശിച്ചു. പിന്നിട് 
എരുമേലി സിപിഐ എം ഓഫീസിൽ എത്തി ഇടതു പക്ഷ മുന്നണി നേതാക്കളുമായി സന്തോഷം പങ്കുവച്ചു. വൈകിട്ട്  ഈരാടുപേട്ടയിൽ ഇഫ്താർ വിരുന്നിലും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top