28 March Tuesday

ആദിവാസി ക്ഷേമം ഉറപ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023
സംസ്ഥാന ബജറ്റിൽ പട്ടികവർഗ വിഭാഗക്കാർക്ക്‌ മികച്ച പരിഗണന ലഭിച്ചതിന്റെ നേട്ടത്തിൽ ജില്ലയും. ഗോത്രവിഭാഗ ഉന്നമനം ലക്ഷ്യമിട്ട്‌ വിവിധ മേഖലകളിൽ അനുവദിച്ച തുക ജില്ലക്ക്‌ താങ്ങാവുമെന്ന പ്രതീക്ഷയിലാണ്‌ ആദിവാസി സമൂഹം. സംസ്ഥാനത്താകെ നാലേമുക്കാൽ ലക്ഷത്തിലധികം ‌പട്ടികവർഗക്കാരുള്ളതിൽ ഒന്നരലക്ഷവും വയനാട്ടിലാണ്‌. 850.50 കോടി രൂപ വകയിരുത്തിയതിൽ വലിയൊരു ശതമാനം തുക ജില്ലയിലെ ഗോത്രജനതയുടെ ക്ഷേമത്തിന്‌ ഉപയോഗിക്കപ്പെടും. ഭൂരഹിത പട്ടികവർഗക്കാരുടെ പുനരധിവാസ(ടിആർഡിഎം)ത്തിന്‌ 45 കോടി രൂപ, അംബേദ്‌കർ സെറ്റിൽമെന്റ്‌ വികസനപദ്ധതിക്ക്‌ 50 കോടി, ഭവന നിർമാണത്തിന്‌ 57.20 കോടി രൂപ, പട്ടികവർഗ വികസന സ്ഥാപനങ്ങൾക്ക്‌ 72.32 കോടി രൂപ എന്നിവയെല്ലാം മുതൽക്കൂട്ടാവും. പട്ടികവിദ്യാർഥികൾക്ക്‌ പഠനത്തിന്‌ പ്രോത്സാഹനം നൽകുന്നതിനും യുവജനങ്ങൾക്ക്‌ സ്വയം തൊഴിലിനും നൈപുണ്യവികസനത്തിനുമെല്ലാം ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്‌. ഭക്ഷ്യസുരക്ഷ, സമഗ്ര പട്ടികവർഗ ആരോഗ്യസംരക്ഷണം, ജനനി ജന്മരക്ഷാ പദ്ധതി എന്നിവയ്ക്കും പ്രി മെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ ഹോസ്‌റ്റലുകളുടെ നടത്തിപ്പിനായുമെല്ലാം തുക അനുവദിച്ചതും ജില്ലക്ക്‌ ഗുണകരമാവും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top