25 January Tuesday

കവിതാ സമാഹാരം പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

ജെ ദേവകിയുടെ ഇംഗ്ലീഷ്‌ കവിതാ സമാഹാരം ‘ലാന്റേനാസ്‌ ഇൻ കോൾഡ്‌ മിസ്‌റ്റി മോർണിങ്‌ ആന്റ്‌ അദർ പോയംസ്‌’ കവി പ്രഭാവർമ്മ എഴുത്തുകാരി ലക്ഷ്മി രാജീവിന് നൽകി പ്രകാശിപ്പിക്കുന്നു

തിരുവനന്ത പുരം
കോട്ടൺഹിൽ ജിജിഎച്ച്‌എസ്‌എസ്‌ പത്താംക്ലാസ്‌ വിദ്യാർഥി ജെ ദേവകിയുടെ ഇംഗ്ലീഷ്‌ കവിതാ സമാഹാരം ‘ലാന്റേനാസ്‌ ഇൻ കോൾഡ്‌ മിസ്‌റ്റി മോർണിങ്‌ ആന്റ്‌ അദർ പോയംസ്‌’  പ്രഭാവർമ്മ പ്രകാശിപ്പിച്ചു.
എഴുത്തുകാരി ലക്ഷ്‌മി രാജീവ്‌ പുസ്‌തകം ഏറ്റുവാങ്ങി.  പ്രിൻസിപ്പൽ എം ലീന അധ്യക്ഷയായി. റഷീദ്‌ ആനപ്പുറം, എ എൽ ജീന, റീന, ജെ ദേവകി എന്നിവർ സംസാരിച്ചു. എച്ച്‌എം വി രാജേഷ്‌ ബാബു സ്വാഗതവും എസ്‌ അലക്‌സ്‌ നന്ദിയും പറഞ്ഞു. ഡോ. ബി ജയരാജിന്റെയും പ്രിയാ ലക്ഷ്‌മിയുടെയും മകളാണ്‌ ദേവകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top