28 September Tuesday
ഇ എം എസ് മുതൽ പിണറായിവരെ

പാർഥന‍് ചുമരും ക്യാൻവാസ‍്

ഗോവിന്ദ് കളമച്ചൽUpdated: Tuesday Aug 3, 2021

ചുമരിൽ വരച്ച ഇടതുനേതാക്കളുടെ ചിത്രത്തിന് മുന്നിൽ പാർഥൻ

 
മംഗലപുരം
ഇ എം എസ് മുതൽ പിണറായി വിജയൻവരെയുള്ള ഇഷ്ട നേതാക്കളുടെ ചിത്രങ്ങൾ പൊതുവഴിയിലെ ചുമരിൽ വരച്ച് ശ്രദ്ധേയനായി കൊച്ചു ചിത്രകാരൻ. പത്താംക്ലാസുകാരൻ പാർഥനാണ്‌ ഈ മിടുക്കൻ. 
പോത്തൻകോട് അരിയോട്ടുകോണം തുണ്ടുവിള വീട്ടിൽ സനൽകുമാറിന്റെയും ആതിരയുടെയും മകനാണ്‌. ശ്രീകാര്യം ടെക്നിക്കൽ ഹൈസ്‌കൂൾ വിദ്യാർഥിയാണ്‌. കോവിഡ്‌ കാലത്ത്‌ വീട്ടിലിരുന്നപ്പോഴാണ് മുൻവശത്തെ ചുമരിനെ ഒരു ക്യാൻവാസാക്കി മാറ്റാൻ ആലോചിച്ചത്. 
അധികം ദിവസമെടുക്കാതെ ഇഷ്ട രാഷ്ട്രീയ നേതാക്കളായ ഇ എം എസ് മുതൽ പിണറായി വിജയൻവരെയുള്ള ഇടതുനേതാക്കളുടെ ചിത്രങ്ങൾ ചുമരിലാക്കി. 
ആദ്യ ചിത്രത്തിന്‌ വീട്ടുകാരിൽനിന്നും നാട്ടുകാരിൽനിന്നും ലഭിച്ച പിന്തുണയാണ്‌ കൂടുതൽ ചിത്രങ്ങൾ വരയ്ക്കാൻ പ്രോത്സാഹനമായത്‌. ഇ എം എസ്, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ, പിണറായി വിജയൻ, എ കെ ജി, പി കൃഷ്ണപിള്ള, ഗൗരിയമ്മ, കാട്ടായിക്കോണം ശ്രീധർ തുടങ്ങിയവരെയെല്ലാം ഇതിനോടകം വരച്ചു കഴിഞ്ഞു. 
മൂന്നാം ക്ലാസ് മുതൽ ചിത്രരചന പഠിപ്പിച്ചത് പെയിന്റിങ് തൊഴിലാളികൂടിയായ സനൽകുമാറാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top