19 September Thursday

രക്ഷകർ യൂണിഫോമിലെത്തും

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

യൂണിഫോം ധരിച്ച മറൈൻ സീ റെസ്ക്യൂ ഗാർഡ്

ചവറ
ഓഖിയിലും പ്രളയത്തിലും നിരവധി ജീവൻ രക്ഷിച്ച സീ റെസ്ക്യൂ ഗാർഡിന് യൂണിഫോം വിതരണംചെയ്തു. 
പത്തു വർഷമായി ഫിഷറീസ് വകുപ്പിനു കീഴിൽ താൽക്കാലികമായി ജോലിചെയ്യുന്ന ഗാർഡിന്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് യൂണിഫോം അനുവദിച്ചത്. കൊല്ലത്ത്‌ ആറുപേരാണ്‌ സീ റസ്‌ക്യൂ ഗാർഡായി ജോലിചെയ്യുന്നത്. 
നീണ്ടകരയിൽ ഫിഷറീസ് അസിസ്റ്റന്റ്‌ ഡയറക്ടർ എസ്‌ ആർ രമേശ് ശശിധരൻ യൂണിഫോം വിതരണം ഉദ്‌ഘാടനംചെയ്‌തു. മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ്‌ വിജിലൻസ് സിഐ എസ്‌ എസ്‌  ബൈജു, എസ്ഐ എ എസ്‌ സുമേഷ്, എഎസ്ഐ ജോസ് എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top