20 September Friday

അനധികൃത ഫാക്ടറിയിൽനിന്ന്‌ കശുവണ്ടി പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

നെടുമ്പനയിലെ അനധികൃത ഫാക്‌ടറിയിൽ നിന്ന്‌ പിടിച്ചെടുത്ത കശുവണ്ടി കൊല്ലത്ത്‌ കോടതിയിൽ കൊണ്ടുവന്നപ്പോൾ

നെടുമ്പന
അനധികൃതമായി പ്രവർത്തിച്ച കശുവണ്ടി ഫാക്ടറിയിൽനിന്ന്‌ തോട്ടണ്ടിയും കശുവണ്ടിപ്പരിപ്പും പിടിച്ചെടുത്തു. നെടുമ്പന ശ്രീകൃഷ്‌ണ ഫാക്ടറിയിൽ നടന്ന റെയ്‌ഡിൽ സംസ്‌കരണ യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്‌. അനധികൃതമായി സൂക്ഷിച്ച 162 കിലോ തോട്ടണ്ടിയും 50 കിലോ കശുവണ്ടിപ്പരിപ്പും ഉദ്യോഗസ്ഥർ കണ്ടെടുത്തു. കൊല്ലം കാഷ്യൂ സ്‌പെഷ്യൽ ഓഫീസർ ഹരീഷ്‌ കേശവന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഫാക്ടറി ഇൻസ്‌പെക്ടർമാരായ പി എം വിപിൻ,  എൽ കൈലാസ്‌ കുമാർ, ഡെപ്യൂട്ടി തഹസിൽദാർ റാം ബിനോയി എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top