24 October Thursday

പുനലൂർ കെഎസ്ആർടിസി ഡിപ്പോ ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

ഡിവൈഎഫ്ഐ നേതൃത്വത്തിൽ നാട്ടുകാർ പുനലൂർ ബസ് ഡിപ്പോയിൽ നടത്തിയ ഉപരോധസമരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോർജ് മാത്യൂ ഉദ്ഘാടനംചെയ്യുന്നു

പുനലൂർ
നരിക്കൽ– -പുനലൂർ കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നാട്ടുകാർ പുനലൂർ കെഎസ്ആർടിസി ഡിപ്പോ ഉപരോധിച്ചു. 40 വർഷത്തിലേറെപ്പഴക്കമുള്ള സർവീസായിരുന്നു നരിക്കൽ–- വാഴവിള റൂട്ടിലേത്. 
ഈ ബസ്‌ നിർത്തിയതോടെ നരിക്കൽ പ്രദേശത്ത്‌ യാത്രാക്ലേശം രൂക്ഷമായതിനെ തുടർന്നാണ്‌ സർവീസ്‌ പുനരാരംഭിക്കാൻ ഡിവൈഎഫ്ഐ നേതൃത്വത്തിൽ നാട്ടുകാർ ഡിപ്പോ ഉപരോധിച്ചത്‌. വെട്ടിപ്പുഴയിൽനിന്ന് ആരംഭിച്ച മാർച്ച് ഡിപ്പോ ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ഉപരോധം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോർജ് മാത്യൂ ഉദ്ഘാടനംചെയ്‌തു. ബസ് സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെത്തുടർന്ന്‌ സമരം അവസാനിപ്പിച്ചു. സിപിഐ എം പുനലൂർ ഏരിയ സെക്രട്ടറി എസ് ബിജു, കരവാളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജയലക്ഷ്മി, നരിക്കൽ രാജീവ് , ബിൻസ്  കുന്നുംപുറത്ത്, വി എസ് പ്രവീൺകുമാർ, എ ചെല്ലപ്പൻ, ഉത്തമൻ രാജൻ, അനന്തു വാഴവിള, രതീഷ് ഇലത്തുണ്ട്, സന്തോഷ് രാജൻ, സതീഷ് വാഴവിള, എസ് ബി ദീപേഷ്,  ആർ രാമചന്ദ്രൻ, ജയശ്രി തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top