അഞ്ചൽ
പികെഎസ് അഞ്ചൽ ഏരിയ മെമ്പർഷിപ് വിതരണം ജില്ലാ പ്രസിഡന്റ് ഡി ജയകുമാർ മുതിർന്ന അംഗം ഭാരതിയമ്മയ്ക്ക് നൽകി ഉദ്ഘാടനംചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി പ്രകാശ് ഭാരതിയമ്മയെ ആദരിച്ചു. പികെഎസ് ജില്ലാ കമ്മിറ്റി അംഗം സ്വപ്ന ജയൻസ്, ഏരിയ സെക്രട്ടറി അനന്തു, ഏരിയ പ്രസിഡന്റ് എസ് കെ സുബീന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം വിശ്വംഭരൻ എന്നിവർ സംസാരിച്ചു. അഞ്ചൽ ഏരിയയിൽ 7000 പേരെ അംഗങ്ങളാക്കുമെന്ന് ഏരിയ ഭാരവാഹികൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..