07 August Friday
44 പേർ ചികിത്സയിൽ

8 പേർക്ക്‌ കോവിഡ്‌; 13 പേർക്ക്‌ ഭേദമായി

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

 തൊടുപുഴ

ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരടക്കം എട്ട്‌ പേർക്കുകൂടി കോവിഡ്- 19 സ്ഥിരീകരിച്ചു. വിദേശത്തുനിന്നും മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും എത്തിയവർക്കാണ്‌ രോഗം. അതേസമയം 13 പേർ രോഗമുക്തരായത്‌ ആശ്വാസത്തിന്‌ വക നൽകി. ഇനി 44 പേരാണ്‌ ചികിത്സയിലുള്ളത്‌. 
 രോഗികൾ 
● ജൂൺ 29ന് ഡൽഹിയിൽനിന്ന് ട്രെയിനിൽ കൊച്ചിയിലെത്തിയ കരിങ്കുന്നം സ്വദേശികളായ 75ഉം 67ഉം വയസ്സുള്ള ദമ്പതികൾക്കും ഇവരുടെ 38 കാരിയായ മകളും. റെയിൽവേ സ്റ്റേഷനിൽനിന്ന് കെഎസ്ആർടിസി ബസിൽ തൊടുപുഴയിലെത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. 
● ജൂൺ 29ന് ഒമാനിൽനിന്ന് കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശി(43). വിമാനത്താവളത്തിൽനിന്ന് ടാക്‌സിയിൽ എറണാകുളം കടവന്ത്രയിൽ എത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.   
● ജൂൺ 29ന് ഒമാനിൽനിന്ന് കൊച്ചിയിലെത്തിയ പീരുമേട് സ്വദേശി(30). എറണാകുളത്ത് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.
●  ജൂൺ 25ന് ജിദ്ദയിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ ബൈസൺവാലി സ്വദേശി(29). വിമാനത്താവളത്തിൽനിന്ന് ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. 27ന് രോഗലക്ഷണങ്ങൾ കണ്ടതോടെ സ്രവപരിശോധന നടത്തി.
● ജൂൺ 20ന് ഡൽഹിയിൽനിന്ന് കൊച്ചിയിലെത്തിയ വണ്ടിപ്പെരിയാർ സ്വദേശി(32). വിമാനത്താവളത്തിൽനിന്ന് ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. 
● ബംഗളൂരുവിൽപോയി വന്ന കോടിക്കുളം സ്വദേശിയായ ഡ്രൈവർ. പൈനാപ്പിൾ ലോഡുമായി ജൂൺ 11ന്‌ വാളയാർ ചെക്ക്‌പോസ്‌റ്റിലൂടെ പോയി കോടിക്കുളം സ്വദേശിയായ ഡ്രൈവർ. ജൂൺ 11ന് വാളയാർ ചെക്ക്‌പോസ്റ്റിലൂടെ പോയി 15ന് മടങ്ങി കോടിക്കുളത്തെത്തി. 30ന്‌ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ്‌ സ്രവം പരിശോധിച്ചത്‌.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top