05 August Wednesday

സംയുക്ത ട്രേഡ്‌ യൂണിയൻ പ്രതിഷേധം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020
കാസർകോട്‌
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ–- ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ദേശവ്യാപകമായി സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ വെള്ളിയാഴ്‌ച പ്രതിഷേധ ദിനം ആചരിക്കും. തൊഴിലാളി ദ്രോഹ കർഷക ദ്രോഹ നയങ്ങൾ തിരുത്തുക, കോവിഡ് ദുരിത ബാധിതരെ സഹായിക്കുക, പൊതുമേഖലാ സ്വകാര്യ വൽക്കരണം ഉപേക്ഷിക്കുക, ഇന്ധന വിലക്കയറ്റം തടയുക, തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌  പ്രതിഷേധം. ജില്ലയിലെ കേന്ദ്ര സർക്കാർ ഓഫീസുകൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച്‌ അഞ്ചുപേർ വീതം പ്ലക്കാർഡുകൾ ഉയർത്തി പകൽ 10.30 മുതൽ 11.30 വരെ  ധർണ സംഘടിപ്പിക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top