തൃശൂർ
സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകണമെന്നാവശ്യപ്പെട്ട് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കർഷകർ ബുധനാഴ്‌ച തൃശൂർ പാഡി ഓഫീസിലേക്കും അസി. ഡയറക്ടർ ഓഫീസുകളിലേക്കും മാർച്ച് നടത്തും. സപ്ലൈകോയുടെ കെടുകാര്യസ്ഥതയിലും താൽപ്പര്യക്കുറവും മൂലം ജില്ലയിലെ ആയിരക്കണക്കിന് കർഷകർക്കാണ് നെൽവില ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്. കേരള ബാങ്കിനെ ഒഴിവാക്കി കൺസോർഷ്യം രൂപീകരിക്കുന്നതും അത്തരം ബാങ്കുകൾ പരമാവധി കർഷകരെ ദ്രോഹിക്കുന്നതും കണക്കിലെടുക്കുമ്പോൾ സപ്ലൈകോ നടത്തുന്ന നിലപാടുകൾ തികച്ചും സംശയാസ്‌പദവും കർഷകവിരുദ്ധവുമാണ്. ഇത് ഒരിക്കലും അനുവദിക്കാവുന്നതല്ല. നെല്ല് കർഷകനിൽനിന്നും
ഏറ്റെടുത്താൽ ഉടൻ പണം കിട്ടുന്നതിനാണ് സംഭരിക്കുന്നവർ നടപടി സ്വീകരിക്കേണ്ടത്. മാർച്ചും ധർണയും വിജയിപ്പിക്കാൻ മുഴുവൻ കർഷകരും രംഗത്തിറങ്ങണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..