16 July Thursday

ഒരാൾകൂടി കോവിഡ് മുക്തയായി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

 

മലപ്പുറം
കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾകൂടി രോഗമുക്തയായി. 
പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശിനിയായ 70കാരിക്കാണ് വിദഗ്ധ ചികിത്സക്കുശേഷം രോഗം ഭേദമായത്. മെയ് 17ന് അബുദാബിയിൽനിന്നുള്ള പ്രത്യേക വിമാനത്തിൽ കുടുംബത്തോടൊപ്പം തിരിച്ചെത്തിയതായിരുന്നു ഇവർ. വീട്ടിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരുന്നതിനിടെ  21ന് ഒപ്പമെത്തിയ മകന് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. 24നാണ് ഇവർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചത്. 
ജില്ലയിൽ ചൊവ്വാഴ്ച 632 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. 12,447 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.
കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയിൽ 79 പേരാണ് നിലവിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top