08 July Wednesday

പ്രൊഫ. സാബു തോമസിന് സൈബീരിയൻ സർവകലാശാല ഓണററി പ്രൊഫസർ പദവി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020
കോട്ടയം
എംജി സർവകലാശാല വൈസ് ചാൻസലറും പ്രമുഖ പോളിമർ രസതന്ത്ര ശാസ്ത്രജ്ഞനുമായ പ്രൊഫ. സാബു തോമസിനെ സൈബീരിയൻ ഫെഡറൽ സർവകലാശാല ഓണററി പ്രൊഫസർ (ഹൊണോറിസ് കോസ) പദവി നൽകി ആദരിച്ചു. പദവി നൽകുന്നതിനുള്ള സൈബീരിയൻ ഫെഡറൽ സർവകലാശാല അക്കാദമിക് കൗൺസിലിന്റെ നിർദേശം റഷ്യൻ പ്രധാനമന്ത്രി ചെയർമാനും പ്രമുഖ ശാസ്ത്രജ്ഞരടക്കം അംഗവുമായ സർവകലാശാല ബോർഡ് ഓഫ് ട്രസ്റ്റീസ് ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. രസതന്ത്രമേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ആദരം. സൈബീരിയൻ സർവകലാശാല നൽകുന്ന ഏറ്റവും ഉയർന്ന പദവിയാണ് ഹൊണോറിസ് കോസ.
വിദേശ സർവകലാശാലകളിൽനിന്ന് പ്രൊഫ. സാബു തോമസിന് ലഭിക്കുന്ന മൂന്നാമത്തെ ഓണററി പ്രൊഫസർ ബഹുമതിയാണിത്. ഫ്രഞ്ച് സർവകലാശാലകളും ഓണററി പ്രൊഫസർ പദവി നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. 
പ്രധാന വാർത്തകൾ
 Top